താൾ:56A5726.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

9. ഒരു വസ്തുവിന്നു പ്രത്യേകമായിട്ടുള്ള പേരുകൾ സം
ജ്ഞാനാമങ്ങൾ ആകുന്നു.

മാധവൻ, ഓമൻ, ജോൺ, യോസേഫ്, മമ്മത്, അബ്ദു,
മാധവി, കുഞ്ഞി, റിബെക്ക, സാറ, കദീസ്സ, പാത്തുമ്മ,, മതി
രാശി, മധുര, ഭാരതപ്പുഴ, പശ്ചിമഘട്ടം, വിന്ധ്യൻ, ചൊവ്വാഴ്ച,
മേടം, അശ്വതി ഇത്യാദി സംജ്ഞാനാമങ്ങൾ ആകുന്നു.

10. അനേകം പുരുഷന്മാരിൽനിന്നു ഒരു പുരുഷനെ
മാത്രം കുറിച്ചു പറയുന്നതായാൽ അവനെ പുരുഷന്മാരുടെ
ഇടയിൽനിന്നു വേർപിരിപ്പാനായിട്ടു ഒരടയാളം ആവശ്യമാ
യ്വരുന്നു. നാം ആവശ്യപ്പെടുന്ന ആളെ രാമൻ എന്നു വിളി
ക്കുന്നതായാൽ രാമൻ എന്ന പദം ഈ അടയാളമായ്ത്തീരും.
അതുപോലെ അസംഖ്യം പട്ടണങ്ങളിൽനിന്നു ഒന്നിനെ തി
രിച്ചെടുപ്പാനായിട്ടു അതിനെ കണ്ണൂർ എന്നു പറയുന്നു. അ
തേപ്രകാരം നദികളിൽനിന്നു ഒരു നദിയെ വേർതിരിപ്പാ
നായിട്ടു അതിനെ കാവേരി എന്നു പറയുന്നു. ഒരു വസ്തുവി
നെ അതുപോലുള്ള മറ്റു വസ്തുക്കളിൽനിന്നു വേർതിരിപ്പാ
നായിട്ടുള്ള അടയാളത്തിന്നു സംജ്ഞ എന്നു പേർ. അതു
കൊണ്ടു രാമൻ, കണ്ണൂർ, കാവേരി എന്നീപേരുകൾ പുരുഷൻ,
പട്ടണം, നദി മുതലായവക്കുള്ള സംജ്ഞകൾ ആകുന്നു. ഈ
സംജ്ഞകൾ ഇല്ലാതിരുന്നാൽ സംഭാഷണം വളരെ പ്രയാസ
മായ്ത്തീരും. ഈ സംജ്ഞകൾ ആരുടെ പേരുകളോ അവർ
സംജ്ഞികൾ ആകുന്നു.

സംജ്ഞി പുരുഷൻ സ്ത്രീ നഗരം നദി മല നക്ഷത്രം ആഴ്ച
സംജ്ഞ ചാത്തു പാറു മതിരാശി ഗംഗ മന്ദരം രേവതി ഞായർ

2. അഭ്യാസം.

1. 4-ൽ കാണിച്ച വാക്യങ്ങളെ പോലെയുള്ള 12 വാക്യങ്ങളെ എഴുതുക.
അവയിൽ ആദ്യത്തെ പദം ഒരു സ്ത്രീയുടെ പേരായിരിക്കണം. 2. സംജ്ഞാ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/18&oldid=196224" എന്ന താളിൽനിന്ന് ശേഖരിച്ചത്