താൾ:56A5726.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

രണ്ടാം പാഠം.

സംജ്ഞാനാമം.

1. രാധ പാടി. 5. തമ്പായി വീഴും.
2. സത്യഭാമ തുന്നുന്നു. 6. പൈതൽ കളിക്കും.
3. ശ്രീദേവി പോകുന്നു. 7. ചാത്തി വരട്ടെ.
4. ലക്ഷ്മി നടക്കുന്നു. 8. മാതു ഉറങ്ങി.

4. മേലെഴുതിയ വാക്യങ്ങളിൽ ആദ്യത്തെ പദം സ്ത്രീക
ളുടെ പേരാണല്ലോ.

5. രാമൻ, കൃഷ്ണൻ മുതലായ പേരുകൾ ഒരു പുരുഷനെ
സംബന്ധിച്ചു മാത്രം പ്രയോഗിക്കുന്നു. എന്നാൽ പുരുഷൻ
എന്ന പദം രാമൻ, കൃഷ്ണൻ, നാണു, ചാമു, ചാത്തു, കോ
രൻ മുതലായ എല്ലാവരേയും സംബന്ധിച്ചു ഉപയോഗിക്കാം.
ഇതു അവൎക്കു പൊതുവിലുള്ള പേരാകുന്നു.

6. സീത എന്നതു ഒരു സ്ത്രീക്കു പ്രത്യേകമായിട്ടുള്ള പേരാ
കുന്നു. എന്നാൽ സ്ത്രീ എന്ന പദമോ സീത, രാധ, യശോദ,
പാൎവ്വതി, കുഞ്ഞമ്മ, തങ്കമ്മ മുതലായവൎക്കു പൊതുവിലുള്ള
പേരാകുന്നു. പൊതുവിലുള്ള പേരിനെ സാമാന്യമായ പേ
രെന്നും പറയും.

7. കോഴിക്കോടു, തലശ്ശേരി, കണ്ണൂർ, പാലക്കാടു, കൊച്ചി,
തിരുവനന്തപുരം എന്ന പേരുകൾ ഓരോ സ്ഥലത്തിന്നു
പ്രത്യേകമായിട്ടുള്ളവയാകുന്നു. ഇവക്കു സാമാന്യമായുള്ള
പേർ പട്ടണം എന്നാകുന്നു. 'കോഴിക്കോടു ഒരു പട്ടണം
ആകുന്നു' എന്നു പറഞ്ഞാൽ അതു തലശ്ശേരി, കണ്ണൂർ, പാല
ക്കാടു എന്നിവയെപ്പോലെ ആകുന്നു എന്നു താൽപൎയ്യം.

8. ഏഴിമല, വിന്ധ്യൻ, ഹിമവാൻ എന്ന പേരുകൾ പ്ര
ത്യേകമായി ചില ഭൂഭാഗങ്ങൾക്കുണ്ടു. ഇവക്കു സാമാന്യമായ
പേർ മല അല്ലെങ്കിൽ പൎവ്വതമെന്നാകുന്നു.

1*

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/17&oldid=196221" എന്ന താളിൽനിന്ന് ശേഖരിച്ചത്