താൾ:39A8599.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv

തലശ്ശേരി രേഖകളുടെ ഭാഗമായ പഴശ്ശിരേഖ

പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട് -ട്യൂബിങ്ങൻ ഗ്രന്ഥ
പരമ്പരയിലെ രണ്ടാംവാല്യമായ പഴശ്ശി രേഖകൾ, തലശ്ശേരി രേഖകളുടെ ഭാഗ
മാണ്. തലശ്ശേരി രേഖകളിലെ നാലാം വാല്യവും പന്ത്രണ്ടാം വാല്യവും എഡിറ്റു
ചെയ്തു ചേർത്ത 255 രേഖകളാണ് അതിലുള്ളത്. തലശ്ശേരി രേഖകൾ പൂർണ്ണമായി
അച്ചടിക്കാം എന്നു ഉറപ്പില്ലാതിരുന്ന ഘട്ടത്തിൽ മാതൃകയ്ക്കുവേണ്ടി അച്ചടി
ച്ചിറക്കിയ പഴശ്ശി രേഖകളുടെ ആമുഖം സമാപിക്കുന്നത് ഇങ്ങനെയാണ്:

"പഴശ്ശിരേഖകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.
എങ്കിലും ഈ ഗ്രന്ഥം അപൂർണ്ണമാണ്. തലശ്ശേരി രേഖകളിലെ ബാക്കിവാല്യങ്ങൾകൂടി
അച്ചടിയിലെത്തിക്കണം. എന്നിട്ടുവേണം ആയിരക്കണക്കിനു സ്ഥല വ്യക്തിനാമങ്ങൾ
ഉൾക്കൊള്ളുന്ന സൂചിക തയ്യാറാക്കാൻ. അപ്പോൾ മാത്രമേ തലശ്ശേരി രേഖകളുടെ
യഥാർത്ഥ മൂല്യം വെളിവാകു.

ഇപ്പോൾ എന്റെ സമീപത്തിരുന്നു പ്രഗല്ഭനായ ഒരു സുഹൃത്തു ചോദി ക്കുന്നു:
ഇങ്ങനെയെല്ലാം പണിപ്പെട്ടു നിങ്ങൾ ഒരുക്കുന്ന പഴശ്ശിരേഖകൾ ആർക്കു വേണം?
ഉള്ളതു പറയട്ടെ, അങ്ങനെ ഒരു പ്രത്യേക വ്യക്തിയെയോ വർഗ്ഗത്തെയോ, സമൂഹത്തിന്റെ
അടിയന്തിരാവശ്യങ്ങളോ, കൺമുമ്പിൽ കണ്ടുകൊണ്ടല്ല ഞങ്ങൾ ഇതു
പ്രസിദ്ധീകരിക്കുന്നത്. മാനവിക വിജ്ഞാനങ്ങളിൽ വിശിഷ്യ ചരിത്രത്തിലും ഭാഷയിലും
താല്പര്യമുള്ള കുറെ വിജ്ഞാനദാഹികൾ എവിടെയും എക്കാലത്തും ഉണ്ടാകും.
ഇന്നല്ലെങ്കിൽ നാളെ, അതുമല്ലെങ്കിൽ തലമുറകൾക്കപ്പുറം.' (പഴശ്ശിരേഖകൾ-ആമുഖം)

സസന്തോഷം രേഖപ്പെടുത്തട്ടെ; ഞങ്ങളുടെ പ്രതീക്ഷ അസ്ഥാന
ത്തായില്ല. പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ പഴശ്ശിരേഖകൾ വിറ്റഴിഞ്ഞു.
രണ്ടാം പതിപ്പ് അച്ചടിക്കുന്നു. പഴശ്ശിരേഖകൾക്കു നല്ല വായനക്കാർ നൽകിയ
സ്വീകരണം കണക്കിലെടുത്തു ഒരു ധാർമ്മിക ബാധ്യത എന്നനിലയിൽ തലശ്ശേരി
രേഖകളുടെ ബാക്കി വാല്യങ്ങൾ ഒന്നിച്ചു പ്രസിദ്ധീകരിക്കുന്നു. ആവർത്തിച്ച്
എഴുതട്ടെ; ഗ്രന്ഥപരമ്പരയിലെ പഴശ്ശിരേഖകൾ എന്ന രണ്ടാം വാല്യവും തലശ്ശേരി
രേഖകൾ എന്ന അഞ്ചാം വാല്യവും ചേർന്നതാണ് മുലത്തിലെ തലശ്ശേരി രേ
ഖകൾ.

പദസൂചിക

തലശ്ശേരി രേഖകൾ എല്ലാ അർത്ഥത്തിലും ഒരു ബൃഹത് ശേഖരമാണ്.
മൂല കൈയെഴുത്തു ഗ്രന്ഥത്തിനു പതിമ്മൂന്നു വാല്യങ്ങളിലായി 4448 പുറമുണ്ട്.
ആവർത്തനങ്ങൾ ഒഴിവാക്കി അച്ചടിച്ചപ്പോൾ 1684 രേഖകൾ (പഴശ്ശിരേഖകൾ
255+തലശ്ശേരിരേഖകൾ 1429) ഉൾക്കൊള്ളുന്ന രണ്ടു പുസ്തകങ്ങളായി. ഈ രേ
ഖാ ശേഖരം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? പഴശ്ശിരേഖകളുടെ ആമുഖ
ത്തിൽ (1994) വാഗ്ദാനം ചെയ്തിരുന്നതുപോലെ തലശ്ശേരി രേഖകളിലും (1995)
പഴശ്ശിരേഖകളുടെ പുതിയ പതിപ്പിലും (1995) വിശദമായ സ്ഥലവ്യക്തിനാമ
സൂചിക ചേർത്തിട്ടുണ്ട്. തലശ്ശേരി രേഖകളുടെ വിഷയവ്യാപ്തി മനസ്സിലാക്കാൻ
നാല്പതോളം പുറങ്ങളിൽ അച്ചടിച്ചിരിക്കുന്ന സൂചികയിലൂടെ കണ്ണോടിക്കു
കയേ വേണ്ടൂ.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/18&oldid=200258" എന്ന താളിൽനിന്ന് ശേഖരിച്ചത്