താൾ:39A8599.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiii

ഏതെങ്കിലുമൊന്നു അടിസ്ഥാനമാക്കി അച്ചടിപ്പാഠം തയ്യാറാക്കും. ഇതാണു
പൊതുനയം. ഏതെങ്കിലും ഒരു വാല്യത്തിൽ വരുന്ന എല്ലാ കത്തുകളും മറ്റൊരു
വാല്യത്തിൽ കൃത്യമായി ആവർത്തിച്ചു കാണുന്നില്ല. ആവർത്തനങ്ങളുള്ളപ്പോൾ
ഏതു പകർപ്പ് അച്ചടിയിൽ അടിസ്ഥാനപാഠമായി സ്വീകരിച്ചിരിക്കുന്നു എന്നു
താഴെക്കാണുന്ന പട്ടികയിൽനിന്നു മനസ്സിലാക്കാം.


ഒരേ രേഖ ആവർത്തിച്ചു
കാണുന്ന വാല്യങ്ങൾ
അച്ചടിയിൽ മുഖ്യാവലംബമായി
സ്വീകരിച്ചിരിക്കുന്ന പാഠം
C & D C
D & E C
F & G G
G & H H
H & L H

അർത്ഥവ്യസ്തതയ്ക്കും അനുസ്യുതിക്കും കൂടിയേ തീരു എന്നുള്ള ചുരുക്കം
ചില സന്ദർഭങ്ങളിൽ മാത്രം പാഠഭേദങ്ങൾ അച്ചടിയിൽ ഉപയോഗിച്ചിട്ടുണ്ട്.

രേഖകളുടെ ക്രമം

രേഖകളുടെ അച്ചടിയിൽ മൂലരേഖയിലെ ക്രമം കഴിയുന്നിടത്തോളം
പാലിച്ചിരിക്കുന്നു. രേഖകളുടെ തുടക്കത്തിൽ 1 അമത, 17 ആമതി, 145 ആമത,
1306 മത എന്നിങ്ങനെ കാണുന്നതു മൂലരേഖാശേഖരത്തിലെ ക്രമനമ്പറാണ്.
ലഭിച്ചിട്ടുളള രേഖകൾ പൂർണ്ണമല്ലാത്തതുകൊണ്ട് മൂലത്തിലെ ക്രമനമ്പറുകളിൽ
അങ്ങിങ്ങു വിടവുണ്ട്. താഴെക്കൊടുത്തിരിക്കുന്ന റഫറൻസു നമ്പറുകളിലുള്ള
32 കത്തുകൾ കാലക്രമം പരിഗണിക്കാതെ ക്രമനമ്പറനുസരിച്ചാണ് ചേർത്തി
രിക്കുന്നത്.

7 C & D 650 H & L 802 I 1013 J
26 C & D 653 H & L 803 I 1015 J
187 F & G 658 H & L 815 I 1041 J
401 G & H 659 H & L 828 I 1232 J
433 H 723 H & L 848 I 1233 J
587 H 724 H & L 875 I 1245 J
634 H & L 735 H 901 I 1281 K
649 H & L 761 I 931 I 1285 K
"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/17&oldid=200255" എന്ന താളിൽനിന്ന് ശേഖരിച്ചത്