താൾ:39A8599.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xii

റഫറൻസ് നമ്പർ, പകർപ്പുകൾ

കൈയെഴുത്തിൽ ഒരേ രേഖ ഒന്നിലേറെ വാല്യങ്ങളിൽ കാണാം. അച്ചടി
യിൽ ആവർത്തനങ്ങൾ ഒഴിവാക്കണമല്ലോ. എന്നാൽ ഭാഷാചരിത്ര വിദ്യാർത്ഥി
ക്കും ഭാഷാശാസ്ത്രജ്ഞനും പാഠഭേദങ്ങൾ വിലപ്പെട്ടവയാണ്. പാഠഭേദങ്ങൾ
അച്ചടിയിൽ വിട്ടുകളഞ്ഞെങ്കിലും ഓരോ രേഖയ്ക്കും എത്ര പകർപ്പുകളുണ്ട്
അവ ഏതേതു വാല്യങ്ങളിലാണ് എന്നു പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
ഇതിന് എഡിറ്റർമാർ സ്വീകരിച്ചിരിക്കുന്ന സങ്കേതം വിശദീകരിക്കാം. ഓരോ
വാല്യവും താഴെക്കാണുന്ന ക്രമത്തിൽ ഓരോ ഇംഗ്ലീഷ് അക്ഷരംകൊണ്ടു സൂചി
പ്പിച്ചിരിക്കുന്നു.

വാല്യം ചിഹ്നം
1 C
2 D
3 E
4 B
5 F
6 G
7 H
8 I
9 J
10 K
11 L
12 A
13 M

അച്ചടിപ്പകർപ്പിൽ എഡിറ്റർമാർ രേഖകൾ കാലക്രമത്തിൽ ചേർത്ത് ഓരോ
റഫറൻസ് നമ്പർ നൽകിയിട്ടുണ്ട്. അതാണ് രേഖകളുടെ മുകളിൽ വലിയ
അക്കത്തിൽ കാണുന്നത്. അതിന്റെ വലതുവശത്തു വാല്യങ്ങളെ സൂചിപ്പി
ക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കാണാം. പലകത്തുകൾക്കും ഒന്നിലേറെ പകർപ്പു
കളുണ്ടെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. 97 C&D എന്നു കണ്ടാൽ അച്ചടി
യിൽ 97 -ാം നമ്പരായി സ്വീകരിച്ചിരിക്കുന്ന രേഖയ്ക്കു കൈയെഴുത്തിൽ 1-ാം
വാല്യത്തിലും 2-ാം വാല്യത്തിലും ഓരോ പകർപ്പുണ്ടെന്നു മനസ്സിലാക്കാം. 375
G&H എന്ന രേഖയ്ക്കു 6ഉം 7ഉം വാല്യങ്ങളിൽ ഓരോ പകർപ്പുണ്ടെന്നു സൂചന.

അച്ചടിപ്പാഠം

ഒരേ രേഖ ഒന്നിലേറെ വാല്യങ്ങളിൽ കാണുമ്പോൾ അവയിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/16&oldid=200253" എന്ന താളിൽനിന്ന് ശേഖരിച്ചത്