താൾ:34A11416.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കെട്ട തരിക്കെണഞ്ചാലിയറെ
നിങ്ങക്കൂല്ലെയമ്മയും പെങ്ങമാറും
എന്റൊടി ഒപ്പരം പൊരഅവെണം
എന്റൊടി ഒപ്പരം പൊന്നൊണ്ടാല്
എന്റെ കഴുത്തിലെപ്പുല്ലൂരിയൊ
പുല്ലൂരിക്കൊയ തരുവഞ്ഞാനൊ
പിന്നെയും കെക്കണം ചാലിയറെ
ബന്തുന്റെ അരയിലെ പൊന്തുടരു 1080
അതുഉ കയച്ചി തരുഅനെല്ലൊ
ബന്തുന്റെ വലംകയ്യിക്കിട്ടെ വള
രാമായണം ഭാരതം കൊത്തിയവള
അതുഉം കയിച്ചി തരുവഞാനൊ
കൊത്തിച്ച കത്തിയും പൊഞ്ചങ്ങല
അതുഉ എടുത്ത തരിയഞ്ഞാനൊ
ഇരിപത്തരണ്ടെണ്ണം ചാലിയാറെ
എന്റൊടിഒപ്പരം പൊര്അ്‌വെണം
അത്തുരം കെട്ടുള്ള ചാലിയറ്
ഇരിപത്തരണ്ടെണ്ണം ചാലിയറും 1090
കടുമ്മയിക്കീഞ്ഞി പൊറപ്പാടായി
കുന്നമ്മലൊമനകുമ്പക്കുഞ്ഞൻ
ചാലിയറെയും കൂട്ടിപ്പൊരുന്നൊള്
ചന്നണമരക്കൂട്ടപ്പൊയ്യയില്
പൊയ്യയിലങ്ങനെ വന്നബറ്
തെക്കതിരുനുമ്പ കണ്ണനെയും
കതിരൂക്കാടങ്കുഞ്ഞികണ്ണനെയും
പറം കെട്ടീറ്റല്ലെ എടുപ്പിക്കുന്ന
വെകം കടുമ്മയി കൊണ്ടു പൊരുന്ന
കുന്നുമ്മലെ വീട്ടിന്ന വന്നവള് 1100
പറയുന്നുണ്ടൊമനക്കുഞ്ഞികുമ്പ
കുന്നുമ്മലൊമനപ്പെറ്റൊരമ്മെ
വെകം കടുമ്മയിപ്പൊരന്റെമ്മെ
എന്താനന്റൊമന കുഞ്ഞികുമ്പെ
വറത്താനം പൊലെ പറഞ്ഞി കുഞ്ഞൻ
ഉടനെ പറഞ്ഞല്ലൊപ്പെറ്റൊരമ്മ
നിനക്കതെളിയട്ടെ പൊന്നമളെ
ആഉന്നതഞ്ചും ബെലക്കി ഞാനൊ
ബെലക്കിയതും നീയൊ കെട്ടില്ലല്ലൊ
ഒന്നും പറയെണ്ട പെറ്റൊരമ്മെ 1110
പറഞ്ഞിറ്റ നിപ്പാനെടഉ ഇല്ല
വെഗം കടുമ്മയിപ്പൊരന്റെമ്മെ
കടുമ്മയി കീഞ്ഞി പുറപ്പാടായി

37

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/99&oldid=200718" എന്ന താളിൽനിന്ന് ശേഖരിച്ചത്