താൾ:34A11416.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തന്റെ മനസ്സില് നിനക്കുന്നൊള്
നിങ്ങളുടെയ തമ്പുരാനെ
അന്നടത്താലെ നടക്കുന്നൊളും
തായെത്തെരുവിന ചെല്ലുന്നെരം
പാതിലടെച്ചൊക്കപ്പൂട്ടിക്കിന്
വാത്ക്ക് ചെന്നും ബിളിച്ചി കുഞ്ഞൻ
മറുബിളികെട്ടൊണ്ടച്ചാലിയാറ്
നട്ട് നട്ടുള്ളൊരി പാതിരാക്ക്
ചാമണ്ടി കെട്ട്ന്ന പാതിരാക്ക് 1040
ആരാന് പാത്ക്ക വിളിക്കുന്നത്
ഉടനെ പറയുന്നക്കുഞ്ഞിക്കുമ്പ
ഞാനല്ലെ ഞാനല്ലെ ചാലിയറെ
കുന്നമ്മലെ വീട്ടിലെക്കുമ്പ ഞാനൊ
അത്തുരം കെട്ടുള്ള ചാലിയറ്
വാതില് തട്ടിത്തുറന്നവറ്
ചൊതിക്കുന്നന്നെരം ചാലിയറ്
കുന്നമ്മലൊമനക്കുമ്പക്കുഞ്ഞ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
എന്ത് മുതലായിപ്പൊന്നത് കുഞ്ഞ 1050
പറയാന്തുടങ്ങന്ന് കുഞ്ഞിക്കുമ്പ
തായെ തെരുഅത്തെ ചാലിയറെ
തെക്ക് തിരുനുമ്പിലെന്റെ ബന്തു
ചന്നണമരക്കൂട്ടപ്പൊയ്യയില്
ബന്തുപടെക്കായിപ്പന്നൊണ്ടിറ്റ്
ബന്തു അവിടെ മരിച്ചും പൊയി
നിങ്ങളെ മനസ്സൊന്നൊടുണ്ടെങ്കില്
എന്റൊടി ഒപ്പരം പൊര്അവെണം
ചന്നണമരകൂട്ടപ്പൊയ്യയിന്ന്
ബന്തുന എടുത്തിറ്റും കൊണ്ടു പൊഅ്ണം 1060
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
കുഞ്ഞനുആട മരിച്ചീക്കിന്
കുഞ്ഞനെയും നിങ്ങളെടുക്കവെണം
എന്റൊടി ഒപ്പരം പൊരഅ്‌വെണം
ഉടനെ പറയുന്നച്ചാലിയറ്
കുന്നമ്മലൊമനകുഞ്ഞിക്കുമ്പെ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
ചന്നണമരക്കൂട്ടപ്പൊയ്യയില്
ചവം തിന്നിക്കണ്ടൊം ബെരുന്നെടല്
ഞാളൊട്ടും ചെമ്മത്ത് പൊര്അ് ഇല്ല 1070
അത്തുരം ബാക്കൊള് കെക്കുന്നെരം
പൊട്ടിക്കരയിന്നക്കുഞ്ഞന്താനൊ

36

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/98&oldid=200717" എന്ന താളിൽനിന്ന് ശേഖരിച്ചത്