താൾ:34A11416.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അങ്ങനെ ആട ഇരിക്കുന്നെരം 990
ബന്തു അതങ്ങിനെ വന്നതു ഇല്ല
നാനായികൊള്ളുനെലവെളക്ക്
വെളുക്കുന്നെറത്തിയങ്ങനെ കത്തിച്ചൊള്
പടിഞ്ഞാറ്റെക്കൊണ്ടയാടത്തൂക്കുന്നെല്ലെ
അത്തായം ചൊറു ബെളമ്പന്നൊള്
അമ്മക്ക ചൊറു കൊടുക്കുന്നല്ലെ
അത്തായം ചൊറും ബെയിച്ചൊണ്ടമ്മ
അമ്മെനത്തെക്കിനെ കൂട്ടുന്നൊള്
അമ്മയവിട ഒറങ്ങുന്നെരം
പാതിലടച്ചൊക്കപ്പൂട്ടുന്നൊള്28 1000
ചങ്ങല വട്ടയും കത്തിച്ചിറ്റ്
പടിക്കലും വന്നാട നിന്ന കുഞ്ഞൻ
പാതിലരകൊണ്ടും ചാരിയൊള്
തന്റെ മനത്തുക്കുടി കൂടുന്ന
അയ്യൊ പടച്ചൊനെ തമ്പുരാനെ
ചന്നണമരക്കൂട്ടപൊയ്യയെന്നും
പൊയ്യ എന്നും ഞാനൊ കെട്ടിറ്റുണ്ടു
എനക്കപ്പൊയിയയറിഞ്ഞും കൂട
നിങ്ങളുടെയത തമ്പുരാനെ
എന്ന് നിനച്ചി നടന്നവള് 1010
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിച്ചെന്നൊള് നൊക്കുന്നെരം
ഇത്തിരനല്ല വിശയമില്ല
ബന്തുവിനെ നൊക്കി നടക്കുന്നൊള്
കുഞ്ഞങ്ങളെ കണ്ണാലെ കണ്ടവള്
പൊട്ടിക്കരയിന്നക്കുഞ്ഞിക്കുമ്പ
പറയാന്തുടങ്ങ്ന്ന് കുഞ്ഞന്താനൊ
ഊയി അറവൂല എന്റെ ബന്തു
പറണ്ടും29 പറഞ്ഞില്ല ഞാനൊ ബന്തു 1020
ഞാനൊ മുതലായിറ്റാഉന്നത്
നിങ്ങളെയത്തമ്പുരാങ്കൊല്ലുമെന്നും
വെലക്കിയ നിങ്ങള് കെട്ടില്ലല്ലൊ
ഞാനിപ്പളെന്തെല്ലം പെണ്ടും30 ബന്തു
നിങ്ങളിപ്പെണ്ണൊട് പറഞ്ഞൊണ്ടിന്
നിങ്ങളിവിട മരിച്ചൊണ്ടാല്
നിങ്ങളെ ചവ ഇന്നല്ലെ ആഉന്നത്
തെക്ക തിരുനുമ്പിലെത്തിക്ക്വാനും
ഞാനിപ്പളെന്തെല്ലം ബെണ്ടും ബന്തു
നട്ട് നട്ടുള്ളൊരി പാതിരാക്ക്
എത് പുറം കൊള്ളച്ചെല്ലെണ്ടത് 1030

35

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/97&oldid=200716" എന്ന താളിൽനിന്ന് ശേഖരിച്ചത്