താൾ:34A11416.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പാതിലടച്ചൊക്കപ്പൂട്ടിയൊല്
അന്നടത്താലെ നടക്കുന്നൊറ്
തെക്ക തിരുനുമ്പ ചെല്ലുന്നെരം
പൂഅനെളം കൊയി കൂയിക്കിന
വാത്ക്കചെന്ന് വിളിക്കുന്നൊള്
തെക്ക് തിരുനുമ്പിപ്പെറ്റൊരമ്മെ
വാതില് തുറക്കെന്റെ പ്പെറ്റൊരമ്മെ 1120
വാതില തട്ടി തുറന്നൊണ്ടമ്മ
ഇപ്പൊറം പൊറംപാകം കീഞ്ഞി വന്ന്31
ഇപ്പൊറം പൊറംപാകം കീയുന്നരം
ഇത്തിര നല്ല വിഷയ ഇല്ല
അയ്യം ബിളി കെട്ടിറ്റെത്തി കുഞ്ഞൻ
കുന്നമ്മലൊമനക്കുഞ്ഞികുമ്പ
വറത്താനം പൊലെ പറഞ്ഞികുമ്പ
തെക്ക് തിരുനുമ്പ കുഞ്ഞിക്കെളു
എടഉം വലഉള്ള നായിമ്മാറെ
കടുമ്മയിലിങ്ങ് വിളിച്ചിത്തിരെ 1130
തെക്ക തിരുനുമ്പക്കണ്ണനെയും
കതിരൂക്കാടങ്കുഞ്ഞിക്കണ്ണനെയും
ഈന്തും മുരിക്കുന്തടിയും കൂട്ടി
രണ്ടു ഉടന്തടി വെപ്പിക്കുന്ന
ചന്നണകൊണ്ട ചുടയിക്കുന്ന
രണ്ടിനെയും ചുട്ട ദയിപ്പിക്ക്ന്ന്
കുന്നമ്മലൊമനക്കുഞ്ഞികുമ്പ
കുഞ്ഞങ്കരകയും പറകയും
തെക്ക് തിരുനുമ്പിക്കുഞ്ഞിക്കെളു
തെക്ക് തിരുനുമ്പിലെട്ടനൊട് 1140
ആഉന്നതഞ്ചും വെലക്കീഞാനൊ
വെലക്കിയതിന്റെട്ടങ്കെട്ടതുമില്ല32
കുന്നമ്മലൊമനപ്പെറ്റമ്മെക്കും
എനക്കു ഒടയത നീയെകെളു
അതിന്ന മയക്കില്ലെന്റെട്ടത്ത്യമ്മെ
ഇച്ചിമനികൂട്ടിലുള്ള നാളിൽ
തെക്കെ തിരുനുമ്പിപ്പെറ്റമ്മക്കും
നിങ്ങക്കുടയതും ഞാനൊ തന്നെ
അങ്ങനെയവിടെയാടപ്പാറ്ത്തൊറ്

1.വാക

2.വന്ന

3.കാണാൻ പോയി

38

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/100&oldid=200720" എന്ന താളിൽനിന്ന് ശേഖരിച്ചത്