താൾ:34A11416.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കപ്പലിന്നൊടിറ്റിന്നെത്തിയത്തീരെ
കൊട്ടമുകത്തൊടും കൊണ്ടില്ലെലൊ
വടെരപ്പന്തലിത്താണില്ലെലൊ
പൊത്തനെയൊരുത്തയിത്താണ് അപ്പല്
കപ്പലിച്ചരക്കൊക്കക്കീച്ചബറ്
നൂറ്റൊന്നബെള്ള കുതിര കീച്ചി.
നൂറ്റൊന്നൊളം നല്ലുറുമ്മിയും കീച്ചി
കപ്പലി ചരക്ക പഅ്ക്കെണ്ടന7
ചീനം ബീട്ടത്തങ്ങള് ബാഊനെയും 80
പനങ്ങാടഞ്ചന്തുക്കുറുപ്പിനെയും
കൊയിലൊത്ത തൊട്ടൊളി നമ്പിയാറെയും
മൂനാളെയും തെടി വരുത്തിയൊറ്
കപ്പലിച്ചരക്ക പഅ്ത്തബറ്
കപ്പലിച്ചരക്ക പഅ്ത്തനെരം
കൊട്ടക്ക കുഞ്ഞലി മരക്കയാറ്ക്ക്
മരക്കയാർക്ക മീശം തെളിഞ്ഞില്ലാലൊ
എന്നെയും തെടി ബിളിപ്പിച്ചൊറ്
എന്നൊടബറ് പറഞ്ഞൊണ്ടില്ലെ 90
കപ്പലിച്ചരക്ക പഅ്ത്ത് ഞാള്
എനിക്കിന്ന മീചം തെളിഞ്ഞിറ്റില്ല
ഞാനൊ പഅ്ത്തെന്റെ കുഞ്ഞ്യൊതെന
മരക്കയാർക്ക് മീശം തെളിഞ്ഞുതെന
ഒന്നെയൊരി പെള്ളക്കുതിരയുവെ.8
ഒന്നെയൊരുറുമ്മി അലഉമാനെ
രണ്ടു അവിടെയങ്ങിനെ ചെയിപ്പായി9
എന്നൊടബറ് പറഞ്ഞുതെന
എന്താന നിങ്ങക്കവെണ്ടുന്നത്
ബെള്ളക്കുതിരയൊ ബെണ്ടൂങ്ങക്ക
ഉറുമ്മിയൊ നിങ്ങക്ക ബെണ്ടുന്നത് 100
ഞാനൊ ഉറുമ്മിയെടുത്തുതെന
മുട്ടുമ്മബെച്ചി കുലച്ച നീരത്ത
മുട്ടുമ്മലൊമ്പത മുറിമുറിഞ്ഞി
ഉടനെ പറഞ്ഞി മരക്കയാറ്
നൂറ്റൊന്നുറുമ്മി അല ഉള്ളത്
നല്ലെ ഉറുമ്മിയക്കുറുപ്പിന കിട്ടി
ഉറുമ്മിയും കൊണ്ട ഞാമ്പൊരുന്നെരം
പാലക്കാട്ടെരിയുള്ള പട്ടമാറ്
ഉറുമ്മിയും കണ്ട കൊതിച്ചബറ്
എന്നൊടബറ് പറഞ്ഞൊണ്ടില്ലെ 110
കെട്ടതരിക്കെണം നായരെയെന്നും
നിങ്ങളുറുമ്മി ബിക്കുന്നെങ്കിൽ

3

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/65&oldid=200670" എന്ന താളിൽനിന്ന് ശേഖരിച്ചത്