താൾ:34A11416.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഞങ്ങക്ക തന്നെ തരെണ ഇപ്പം
ഞാനൊ ഉടനെ പറഞ്ഞുതെന
ഉറുമ്മിയൊ നിങ്ങക്ക ബെണ്ടിങ്കില്
അകഉം പുറഉം പണം നിരത്തണം
അകഉം പുറഉമ്പണന്നെരത്തി
പണൊക്കപ്പൊരി10 ഞാങ്കെട്ടി ഉതെന
ഉറുമ്മി തിരുമ്പിപ്പിടിച്ചി ഞാനെ
കരിങ്കണ്ണുരുട്ടി മറിച്ചി ഞാനെ 120
ഉടനെ പറഞ്ഞൊണ്ടപ്പട്ടമ്മാറ്
തച്ചൊളി കൊമക്കുറുപ്പെന്നൊറെ
നിങ്ങളെന്നും ഞാളതറിഞ്ഞിട്ടില്ല
ഞാക്കൊട്ടു ഞാളെ പണഉം ബെണ്ടാ
ഞാക്കൊട്ടു നിങ്ങളെ ഉറ്മ്യുബെണ്ടാ
ഞാളെയൊട്ടെതുഞ്ചെയ്യരുതെ
തച്ചൊളി നല്ലൊമനക്കുഞ്ഞി ഒതെന
അങ്ങനെ കിട്ട്യൊരുറുമ്മിയാന്
ഉറുമ്മിക്കും നല്ലെ ചൊഅ്അ ഉണ്ടു11 130
നിനിക്കും ചൊഅ്അ ഉണ്ട കുഞ്ഞ്യൊതെന
നിനിക്കൊത്താണായിക്കൊ കുഞ്ഞിയൊതെന
ഉറുമ്മിയൊ ചെന്നിറ്റെടുത്തുതെനൻ
കുളിച്ചിറ്റ് കഞ്ഞികുടിച്ചുതെനൻ
പറയുന്നുണ്ടന്നെരം കുഞ്ഞിയൊതെനൻ
തച്ചൊളികൊമക്കുറുപ്പെന്റെട്ടാ
ഓണത്തരയിനഞ്ഞാമ്പൊയാണ്ടാല്
തൊലിയത്തരം തൊപ്പെങ്കെക്കുഅ ഇല്ലെ
ഉടനെ പറഞ്ഞി കുറുപ്പെന്നൊറ്
എന്തൊരി തൊലിയത്തര ഉതെന 140
ഇങ്ങൊട്ടൊരിതൊലിയമ്പറഞ്ഞെങ്കില്
അങ്ങൊട്ടൊരി തൊലിയമ്പറയരുതൊ
തച്ചൊളിക്കുഞ്ഞനുതയനനും
കണ്ടാച്ചെരി കുഞ്ഞിച്ചാപ്പനു ആന
അന്നടത്താലെ നടന്നവറ്
ചീനംബീട്ടകൊയിലൊത്ത ചെല്ലുന്നല്ലെ
ചീനംബീട്ട കൊയിലൊത്ത ചെല്ലുന്നെരം
ചീനംബീട്ട തങ്ങളബാഉന്നൊറും
അഞ്ഞുറകംപടി ചൊറ്റുകാരും
അരിയളയിനങ്ങിര്ന്നിക്കിത 150
അന്നെരഞ്ചെന്നല്ലെ കുഞ്ഞ്യുതെനൻ
കണ്ണാലെ കണ്ടിത ബാഉന്നൊറ്
എവിടെന്ന ബന്നെന്നും ചൊതിച്ചില്ല
എന്തിനബന്നെന്നും ചൊതിച്ചില്ല

4

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/66&oldid=200672" എന്ന താളിൽനിന്ന് ശേഖരിച്ചത്