താൾ:34A11416.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

വടെരപ്പൊക്കപ്പഞ്ചൊനൊയനും
കളിച്ചൊണ്ടൊരു കപ്പല വെപ്പിച്ചീനും
കപ്പല്പണിയൊക്കത്തീറ്ന്നാറെ
കപ്പലിന്ന പാമരം കിട്ടിയില്ല
എന്നെയും തെടിവിളിപ്പിച്ചൊറ്
എന്നൊടവറ് പറഞ്ഞൊണ്ടി(ന്)?2
കപ്പലിന്ന പാമരം കിട്ടാഞ്ഞിറ്റ്
ഏറിയ നാട്ടിലൊക്കെപ്പൊയവറ്
എന്നൊടവറ് പറഞ്ഞൊതെന
ഞാളൊരി കെളിതം കെട്ടിറ്റുണ്ടു
നിങ്ങളെ പറ്റിലതുണ്ടു പോലും
അപ്പളെ ഞാനെന്റെ കുഞ്ഞ്യൊതെന
നമ്മളെ മാണിക്കൊത്തന്നാനൊതെന
തെക്ക് തിരുവാതക്കന്നീമന്ന
ആയിനിയെന്നുമ്പുളിന്തെക്കെന്നും
ജാതിയെന്നും ജാതിചന്ദണമെന്നും
നാല് കുറ്റി നല്ല മരഉം കൊത്തി
ആനെനക്കുട്ടിപ്പലിപ്പിച്ചൊറ്3
കപ്പലിന പാമരം ബെച്ചബറ്
കപ്പലിച്ചരക്ക കയറ്റബറ് 50
പായും ബലിച്ചിറ്റണ്ടൊടിയബറ്
മൂനായങ്കൊല്ലഉം ഓടിയ കപ്പല്
മൂനും പൊറുത്തിറ്റ് നാലാങ്കൊല്ലം
കൊട്ടക്കക്കുഞ്ഞാലി മരക്കയാറും
വടെരപ്പൊക്കപ്പഞ്ചൊനൊയനും
മരക്കയാറെ കൊട്ടപ്പൊറ്ത്ത്ന്നാണ്
ചീനക്കൊയല വെച്ചി നൊക്കിയൊറ്
ചീനക്കൊയല വെച്ച നൊക്കുന്നെരം
വെള്ളിയങ്കല്ലും പൊറത്തണ്ടെ
കൊയ്യുട്ടപ്പരിചിലും കണ്ട് അപ്പല്4 60
കൊട്ടക്കക്കുഞ്ഞാലി മരക്കയാറും
വടെരപ്പൊക്കപ്പഞ്ചൊനൊയനും
തമ്മലിപ്പറഞ്ഞൊണ്ടിറ്ന്നബറ്
ഉടനെ പറഞ്ഞ് മരക്കയാറ്
കപ്പലിന്നൊടിയിങ്ങ ബന്നൊണ്ടാല്
കൊട്ടമുകത്തൊട് കൊള്ളണമെന്നും5
വടരപ്പൊക്കപ്പെഞ്ചൊനൊയനൊ
ഉടനെ പറഞ്ഞൂട്ടച്ചൊനൊയനൊ
കപ്പലിന്നൊടിയിങ്ങ വന്നൊണ്ടാല്
പടെരപ്പന്തലിത്താഅണമെന്നും6 70
അങ്ങനെ പറഞ്ഞൊണ്ടിരിക്കുന്നെരം

2

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/64&oldid=200668" എന്ന താളിൽനിന്ന് ശേഖരിച്ചത്