താൾ:34A11416.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചൊളി ഒതെനന്റെ പാട്ട്

തച്ചൊളി കൊമക്കുറുപ്പെന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞിയൊതെന
തിരുവൊണം നാൾ വന്നടുത്ത മുക്ക
ഓണത്തരയിന പൊടുതെന
ഓണത്തരയിന ഞാമ്പൊകണ്ടീക്കിൽ
ഏട്ടന്റുറുമ്മി തരെണെനക്ക
ഉടനെ പറഞ്ഞു കുറുപ്പെന്നൊറ
തച്ചൊളി ഒതെയന പൊന്നനിയ
എന്റെ ഒറുമ്മിഞ്ഞാന്തരിക ഇല്ല
ഉറുമിക്ക ചൊവ്വയുണ്ട കുഞ്ഞിയൊതെന 10
നിനിക്കും ചൊവ്വയുണ്ട1 കുഞ്ഞിയൊതെന
നമ്മളെ പടിഞ്ഞാറ്റെലാനുതെന
ഇരിപത്തരണ്ടുണ്ടുറുമ്മി വാള്
നിനിക്കൊത്തുറുമ്മി എടുത്തൊതെന
അത്തുരം വാക്കെട്ടെ കുഞ്ഞിയുതെനൻ
പടിഞ്ഞാറെലങ്ങ കടന്നുതെനൻ
ഉറുമ്മി എടുത്തിട്ടിതം നൊക്ക്ന്ന്
ഇതൊത്തുറുമ്മിയൊന്നും കണ്ടില്ലെല്ലൊ
ഉറുമ്മി തരത്തിന്നിളക്കി വെച്ച്
പറയുന്നുണ്ടൊമന കുഞ്ഞിയുതെനൻ 20
തച്ചൊളിക്കൊമക്കുറുപ്പെന്റെട്ട
ഉറുമ്മി തരത്തിന്നെള്ളന്നെട്ട
എതൊത്തുറുമ്മിയൊന്നും കാണുന്നില്ല
ഉടനെ പറഞ്ഞി കുറുപ്പെന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞിയൊതെന
എങ്ങിനെ കിട്ട്യെരുറുമ്മിയെന്നും
എവണ്ണം കിട്ട്യെരുറുമ്മിയെന്നും
നിനിക്കാറ്ററിവുണ്ടൊ കുഞ്ഞ്യൊതെന
നിനിക്ക കനക്കച്ചെറുപ്പം നാളിൽ
കൊട്ടക്കക്കുഞ്ഞാലി മരക്കയാറും 30

1

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/63&oldid=200666" എന്ന താളിൽനിന്ന് ശേഖരിച്ചത്