താൾ:34A11416.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

li

തങ്ങളുടെ സങ്കല്പനായകന്മാരെക്കൊണ്ടു പരാജയപ്പെടുത്തി സംതൃപ്തി
കൈവരിക്കാനുള്ള ശ്രമമാണിത്. Ballads of North Malabar രണ്ടാം
വാല്യത്തിലെ ഒരു പാട്ടിൽ ഒതേനനെ വെള്ളക്കാർ മർദ്ദിച്ച് അവശനാക്കു
ന്നതും, അതിന്റെ പേരിൽ തന്നെ പരിഹസിച്ചവരെ ഒതേനൻ തന്ത്രപൂർവം
വെള്ളക്കാരെക്കൊണ്ടു തന്നെ കൈകാര്യം ചെയ്യിപ്പിച്ച് പ്രതികാരം നടത്തു
ന്നതും വിവരിക്കുന്നു.

'വെള്ളക്കാറൊടു കളിച്ചോണ്ടാല
പിന്നയിതിങ്ങനെ വന്നു കൂടും'
എന്നാണ് ഒതേനന്റെ വിശദീകരണം
വെള്ളക്കാറൊടങ്ങെത്തുന്നാള
ഞമ്മളെ നാട്ടലങ്ങാരും ഇല്ല

എന്ന യാഥാർത്ഥ്യത്തെ ദയനീയമായി അംഗീകരിക്കുകയാണിവിടെ.

വൈകാരിക മുഹൂർത്തങ്ങളെ ധ്വന്യാത്മകമായി അവതരിപ്പിക്കുക
എന്ന സാഹിത്യത്തിലെ മഹാപാരമ്പര്യത്തിന്റെ(Great tradition) ആദർശം
നാടൻ കഥാഗാനങ്ങൾക്കില്ല. കാര്യങ്ങൾ വിരുത്തിപ്പറയുന്ന രീതിയാണ്
അവയുടേത്. വായനയുടെയും കേഴ്വിയുടെയും വ്യത്യസ്ത തലങ്ങളിലാണ്
ലിഖിത സാഹിത്യവും നാടൻ പാട്ടുകളും വ്യാപരിക്കുന്നത് എന്നതാണ് ഈ
വ്യത്യാസത്തിനു കാരണം. ലിഖിത സാഹിത്യത്തിന്റെ ആസ്വാദനപാരമ്പര്യ
മുള്ള ഒരാൾ മേലോഡ്രാമ എന്നു വിശേഷിപ്പിക്കുന്ന രംഗം, വൈകാരിക
നിറവിന്റെ മുഹൂർത്തം എന്ന നിലയിൽ നാടൻപാട്ടിന്റെ ആസ്വാദകൻ
സ്വീകരിച്ചേക്കും. ഈ സമാഹാരത്തിലെ’ തോട്ടത്തിൽ കേളപ്പന്റെ പാട്ട്
ശ്രദ്ധിക്കുക. വെടിയേറ്റു മരിച്ചു കിടക്കുന്ന കേളപ്പൻ ഉറങ്ങുകയാണെന്നു
കരുതി നേർപെങ്ങൾ ചിരുതേയി ചെന്നുവിളിച്ചുണർത്താൻ ശ്രമിക്കുന്നു.
ആങ്ങള മറുപടി പറയുന്നില്ല.

പിന്നെയും പറഞ്ഞി ചിരുതയി കുഞ്ഞൻ
എന്തിറ്റെന്റൊങ്ങളയുരിയാടാത്തു
മെയ്യാരപ്പൊന്ന് ചമയാഞ്ഞിറ്റൊ
ഉടുത്ത ഉടുപുടയീങ്ങീറ്റാറ്റൊ
കുഞ്ഞി കുടിക്കാതൊരാലസ്സിയോ

അവൾ വേഗം ചെന്ന് കഞ്ഞി ഉണ്ടാക്കുകയാണ്.

കഞ്ഞി കടുമ്മയിപ്പെച്ച്ണ്ടാക്കി
ആറ്റിത്തണിച്ചൊള് കൊണ്ടുംബന്ന്
തൊട്ടത്ത്ക്കെളപ്പ നെരാങ്ങളെ
കഞ്ഞി കുടിച്ചൊളെ നെരാങ്ങളെ
കുഞ്ഞനയുരുട്ടിയൊണത്ത്ന്നൊള്
കെളപ്പനാട മരിച്ചിക്കിന്
അയ്യംബിളി കൂട്ടിക്കുഞ്ഞന്താനൊ
അയ്യംബിളി കൊണ്ടൊരിണ്ടതിരി.

അനേകം പേരിൽ പടർന്നു കിടക്കുന്ന ക്രിയാഘടകങ്ങളോടുകൂടിയ നാടൻ
കുട്ടിക്കഥകളുടെ രൂപഘടന വടക്കൻപാട്ടുകളിൽ പലയിടങ്ങളിലും കടന്നു
വരുന്നു. പലരിലൂടെ സംക്രമിക്കപ്പെട്ടാണ് ഒരു ക്രിയാനിർദേശം നിർവഹണ
ഘട്ടത്തിലെത്തുന്നത്. 'കരുവാഞ്ചേരി കുഞ്ഞിക്കേളു' എന്ന പാട്ടു നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/53&oldid=200647" എന്ന താളിൽനിന്ന് ശേഖരിച്ചത്