താൾ:34A11416.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

l

കടുമ്മയിപ്പൊരുന്ന് നായിമ്മാറ്

(തൊട്ടത്തിൽ കേളപ്പന്റെ പാട്ട് - ഗുണ്ടർട്ടിന്റെ ശേഖരം)

ആഖ്യാനത്തെ ചലനാത്മകവും നാടകീയവുമാക്കാൻ പാട്ടുകാർ പ്രയോജന
പ്പെടുത്തുന്ന ചില രചനാ സങ്കേതങ്ങളുണ്ട്. കഥാഗതിയിൽ പ്രതിസന്ധി
കളുടെ പരമ്പര തന്നെ വിന്യസിച്ചു ചേർക്കുന്നു. അവയെ അതിജീവിച്ചു
വേണം കഥാനിർവഹണം. തച്ചോളിപ്പാട്ടുകളിൽ പലപ്പോഴും തച്ചോളി
കോമക്കുറുപ്പ്, പ്രതിസന്ധി പരമ്പരയെക്കുറിച്ചു വിവരണം നൽകാൻ വിധിക്ക
പ്പെട്ടിരിക്കുന്ന കഥാപാത്രമാണ്. കഥാഘടനയിൽ ആ കഥാപാത്രത്തിന്റെ
പ്രസക്സതിയും അതു തന്നെ.അയാൾ നൽകുന്ന മുന്നറിയിപ്പുകൾ യാഥാർത്ഥ്യ
ങ്ങളാണ്. ഈ യാഥാർത്ഥ്യങ്ങളുടെ മുൾപ്പടർപ്പുകൾ തകർത്തുകൊണ്ട്
സാഹസികമായി മുന്നേറുന്ന നായകന്റെ വീരപരിവേഷത്തിനു മാറ്റു
വർദ്ധിക്കും എന്നതു വ്യക്തം.

നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷതയാണ് കഥാനായകനെ ആരാധ്യ
നാക്കുന്നത്. ഈ സമാഹാരത്തിലെ 'തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്ണൻ'
എന്ന പാട്ടിൽ, നായകനെതിരെ പെരിമ്പടക്കൊയിലു വാണ തമ്പുരാൻ
നാലുതവണ പട നയിക്കുന്നു. ഇരുപത്തിരണ്ടും മുന്നൂറും അഞ്ഞൂറും ഒക്കെ
അംഗസംഖ്യയുള്ള തമ്പുരാന്റെ പട്ടാളത്തെ കുഞ്ഞിക്കണ്ണനും ചങ്ങാതിയും
വെട്ടിവീഴ്ത്തുകയാണ്. 'ആരും ചെറുപ്പോരില്ലാത്ത' കുങ്കമ്പന്നിയേയും
അയാൾ ജയിച്ചു. ഒടുവിലത്തെ പോരാട്ടത്തിനിടയിൽ അബദ്ധത്തിൽ തന്റെ
ചങ്ങാതിയെ കൊന്നു പോയതറിഞ്ഞ് കുഞ്ഞിക്കണ്ണൻ ഉറുമ്മി കഴുത്തിനു
വെച്ചു മരിക്കുന്നു. ശത്രുവിന്റെ ആക്രമണങ്ങളെയൊക്കെ അതിജീവിച്ചു
നില്ക്കുന്ന മഹാവീരത്വത്തിലേക്ക് കഥാനായകൻ ഉയരുന്നു. ആത്മാഹുതി
അയാളുടെ മഹത്വപരിവേഷത്തിനു തിളക്കമേറ്റുന്നു. പാട്ടു നായകന്മാർ
ആരും നേരിട്ടുള്ള പോരാട്ടത്തിൽ വീണു മരിക്കാറില്ല. ശത്രുവിന്റെ ചതിയി
ലോ ആത്മാഹുതിയിലോ അവരുടെ ജീവിതം ഒടുങ്ങുന്നു. ശത്രുവിന്റെ
ചതി നായകന്റെ മഹത്വീകരണത്തിനുള്ള ഒരുപാധിയാണ്.

നാളൊം പുതിയ വീട്ടിൽ കേളുവിൻ പാട്ടിൽ പുതിയൊയിലൊത്ത
തമ്പുരാൻ നായകനെതിരെ നാലു തവണ പട നയിക്കുന്നുണ്ട്. നാലും
പരാജയപ്പെടുന്നു. അവസാനത്തെ അങ്കത്തിന് തമ്പുരാൻ കൊടുക്കേണ്ടി
വന്ന വിലയാണു കടുപ്പം. നായന്മാരെക്കൊണ്ട് കേളുവിനെ അമർച്ചചെയ്യാൻ
ആവില്ലെന്നു വന്നപ്പോൾ 'ഇങ്കിരിയ സ്സൊമനക്കൊമ്മീഞ്ഞീന്റെ’ സഹായം
ആവശ്യപ്പെടുന്നു. പടയിൽ മരിക്കുന്ന ശിപ്പായിയുടെ തൂക്കത്തിനു പൊന്നു
കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. ശിപ്പായികളുടെ തോക്കും വെടിയു
മൊന്നും കേളുവിനു പ്രശ്നമേ ആയില്ല. കേളു വെട്ടിക്കൊന്ന അമ്പതു
ശിപ്പായികളുടെ തൂക്കത്തിന് 'ഇങ്കിരയസ്സു കൊമ്മിഞ്ഞിക്ക്' പൊന്നു കൊടു
ക്കേണ്ടിവന്നു. തമ്പുരാന്. ആളൊന്നിന് അമ്പതു കിലോ ഭാരം എന്നു കരുതി
യാൽ രണ്ടര ടൺ സ്വർണ്ണം! അതിശയോക്തിയിലും ഒരു ഫലിതം കുടുങ്ങി
ക്കിടക്കുന്നു.

ഇംഗ്ലീഷ് പട്ടാളത്തെക്കുറിച്ചുള്ള പരാമർശം പല പാട്ടുകളിലുമുണ്ട്.
അവിടെയൊക്കെ അപ്രതിരോധ്യമായ ഒരു ശക്തിയെക്കുറിച്ചുള്ള ഭീതി
പടർന്നു കിടക്കുന്നു. ഒതേനനും കേളുവും മറ്റും അവരെ തോല്പിക്കുന്ന
തായി വിവരിക്കുന്ന പാട്ടുകളുണ്ട്. നേരിട്ടു ജയിക്കാനാവാത്ത ശക്തിയെ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/52&oldid=200645" എന്ന താളിൽനിന്ന് ശേഖരിച്ചത്