താൾ:34A11416.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lii

തന്റെ പശുക്കളെ ‘പറ്റിത്തിന്ന നരിയെയും പുലിയെയും അകപ്പെടുത്തു
ന്നതിന് നരിയാല പണിയാൻ പുറമല തമ്പുരാൻ ആജ്ഞാപിക്കുന്നു. ആജ്ഞ
ലഭിക്കുന്നത് കാരിയക്കാരൻ കുഞ്ഞിയമ്പർക്ക്. നരിയാല പണിയാൻ ആളെ
ക്കൂട്ടി വരാൻ കുഞ്ഞിയമ്പർ ചന്തറൊത്തെ നമ്പിയാരോടു നിർദ്ദേശിക്കുന്നു.
നമ്പിയാർ ആളെക്കൂട്ടി വരുന്നു. അടുത്തത് കാര്യനിർവഹണത്തിന്റെ ഘട്ട
മാണ്. ആശാരി സ്ഥാനം നോക്കുന്നു; മഴുക്കാർ മരംകൊത്തുന്നു; കൈക്കാർ
തടി തടത്തിൽ വെയ്ക്കുന്നു; വാളക്കാർ അറുക്കുന്നു; ഓടായികൾ നരിക്കൂടു
പണിയുന്നു. ആഖ്യാനത്തെ വൈവിധ്യ പൂർണ്ണമാക്കാനുള്ള ശ്രമമാകാം ഇത്.

ക്രിയകളുടെയും മറ്റു കഥനാംശങ്ങളുടെയും ആവർത്തന പ്രവണത
വടക്കൻപാട്ടുകളിലെങ്ങും കാണാം. തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്ണനെതിരെ
'പെരിമ്പട കോയിലുവാണ' തമ്പുരാനും, നാളോം പുതിയ വീട്ടിൽ
കേളുവിനെതിരെ പുതിയൊയിലൊത്തെ (പുതിയ കോവിലകത്തെ)
തമ്പുരാനും ആവർത്തിച്ചു നടത്തുന്ന പടനീക്കത്തെക്കുറിച്ചു വിവരിച്ചു
കഴിഞ്ഞു. ക്രിയകളുടെ ഗുരുത്വം ആവർത്തനങ്ങളിലൂടെ ഉറപ്പിക്കാനുള്ള
ശ്രമമാകണം പ്രധാനമായും ഇത്. കരുവാഞ്ചേരി കുഞ്ഞിക്കേളുവിന്റെ
പാട്ടിൽ ‘കെക്ക് പെരുമാളു തമ്പുരാന്റെ 'മുട്ട്' മാറിക്കിട്ടുവാൻ കുഞ്ഞിയമ്പർ
നടത്തുന്ന ആവർത്തിച്ചുള്ള നേർച്ചകൾ ശ്രദ്ധിക്കുക.

തമ്പുരാന്റുത്സവം നാളുആയിറ്റ്
ഇരിപത്തൊന്ന് കാവ് വെള്ളിക്കാവ്
അടിയാറെ കൂട്ടി ഞാങ്കെട്ടിക്കുവെൻ
എന്നു നിനച്ചൊന്നു വാരിവെക്കിൻ

എന്ന അർത്ഥന മൂന്നു തവണ ആവർത്തിക്കുന്നുണ്ട്. ഓരോ ആവർത്ത
നത്തിലും രണ്ടാമത്തെ ശീലിന്റെ ഉത്തരാർദ്ധത്തിൽ മാത്രമേ മാറ്റമുള്ളു.
വെള്ളിക്കാവിന്റെ സ്ഥാനത്ത് പൊങ്കാവന്, ഇളനീക്കാവ് എന്നീ പദങ്ങൾ
മാറിവരുന്നു.

തച്ചോളി ഒതേനന്റെ പാട്ടിൽ, അപരാധാരോപണത്തിനു വിധേയ
യായ കുങ്കി ബില്യാരിയെ നാലു തവണ കുറ്റപരീക്ഷയ്ക്ക് വിധേയയാക്കു
ന്നു. തിളച്ച നെയ്യിൽ കൈമുക്കുക എന്നതാണ് ആദ്യപരീക്ഷണം.

ഉടനെ പറഞ്ഞല്ലോ കുഞ്ഞ്യതെനൻ
മെലില് വരും നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന
നെയിക്കയിട്ടു മുക്കി തെളിഞ്ഞും കോട്ടെ
ഞാറായിച്ച നല്ല ദിവസത്തിന്
നാലനാട്ടിലോലയെഉതി ഉതെനൻ

(ഓരോ പരീക്ഷണത്തിനും മുമ്പ് ഈ ശീലുകൾ ആവർത്തിക്കപ്പെടുന്നു,
നാലാമത്തെ ശീലിൽ മാത്രം മാറ്റത്തോടെ.)

കുങ്കി ബില്യാരിയാവട്ടെ കുങ്കൻ മണവാളന്റെ അടുത്തെത്തി സഹാ
യം ആവശ്യപ്പെടുന്നു. അയാൾ ഒരു പച്ച മരുന്നു കൊടുക്കുന്നു. അതു മുടി
ക്കെട്ടിൽ വെച്ച് കൈമുക്കിയാൽ അപകടം ഉണ്ടാവില്ലത്രെ. അങ്ങനെ തന്നെ,
തിളച്ച നെയ്യിൽ മുക്കിയിട്ടും ബില്യാരിയുടെ കൈപൊള്ളുന്നില്ല. കുങ്കൻ
മണവാളന്റെ പച്ചമരുന്നിന്റെ 'വീരിയം' ആണിതെന്നു പറഞ്ഞ് മഴു
ചുട്ടെടുക്കാൻ ആവശ്യപ്പെടുന്നു ഒതേനൻ. മഴു ചുട്ടെടുക്കുമ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/54&oldid=200649" എന്ന താളിൽനിന്ന് ശേഖരിച്ചത്