താൾ:34A11416.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlix

ഘടനയാണ് ഇത്തരം പാട്ടുകൾക്കുള്ളതെന്ന് വിസ്മരിച്ചു കൂടാ.

Ballads of North Malabar ഒന്നാം വാല്യത്തിലെ 'ഒതേനനും
ഓണപ്പുടവയും' എന്ന പാട്ടിനും ഈ പാട്ടിന്റെ കഥാസന്ദർഭമാണ് ഏതാണ്ടു
ള്ളത്. ഒതേനന്റെ അമ്മയായ ഉപ്പാട്ടിയുടെ മരണം ആ പാട്ടിൽ വിവരിക്കു
ന്നുണ്ട് (ഒതേനന്റെ അച്ഛനാണ് ചീനം വീട്ടിൽ തങ്ങൾ വാഴുന്നോർ എന്ന
പരാമർശവും പ്രസ്തുത പാട്ടിലുണ്ട്). ഉറുമ്മിക്കഥയും കുങ്കി ബില്യാരിയുടെ
കുറ്റപരീക്ഷയും അവിടെ ഒഴിവാക്കിയിരിക്കുന്നു. ഏത് അംശത്തെയും
കൂട്ടിച്ചേർക്കാനും തട്ടിക്കിഴിക്കാനും പാട്ടിന്റെ അയഞ്ഞ ഘടന അനുവാദം
നൽകുന്നു എന്നുള്ളത് ഇവിടെ ശ്രദ്ധിക്കണം.

ആഖ്യാന തന്ത്രങ്ങൾ

ആഖ്യാനത്തെ ആകർഷകമാക്കാനുള്ള പല ഭാഷണ തന്ത്രങ്ങളും
വടക്കൻപാട്ടുകളിൽ കാണാം. തൊട്ടുമുമ്പിലത്തെ ശീലിലെ ക്രിയാപദത്തിൽ
ചെറിയ മാറ്റം വരുത്തിക്കൊണ്ട് ആവർത്തിച്ചു മുന്നേറുന്ന സവിശേഷമായ
ഒരു രീതിയുണ്ട്. 'ഒതേനനും ഓണപ്പുടവയും' എന്ന പാട്ടിലെ ഈ ഭാഗം
ശ്രദ്ധിക്കുക:

ഉപ്പാട്ടീനെ മുമ്പിൽ കാണുന്നേരം
ഭഗവതി നല്ലൊണം നോക്കുന്നല്ലോ
ഭഗവതി ഓളയങ്ങു നോക്കിയൊണ്ടാരെ
ഭഗവതിക്കാശയങ്ങു വന്നുപോയി
ഭഗവതിക്കാശയങ്ങു വന്നോണ്ടിറ്റ്
ഉപ്പാട്ടീന്റെ മേലങ്ങ് കൂടുന്നല്ലൊ
ഭഗവതി തന്നെയങ്ങു കൂടിയൊണ്ടാരെ
തച്ചൊളി മേപ്പേലെ ഉപ്പാട്ടിയോ
ചോര ചർത്തിച്ചിട്ടും വീഴുന്നല്ലൊ
ചോര ചർത്തിച്ചിറ്റ് വീണൊണ്ടാരെ
ഉപ്പാട്ടി വേഗം മരിച്ചുപോയി.

തടഞ്ഞു ഭേദിച്ചും ഒഴുക്കിനൊത്തു നീങ്ങുന്ന ചെറിയ തടിക്കഷണത്തിന്റെ
യോ മറ്റോ ചിത്രമാണ് ഈ ആഖ്യാനരീതി ഓർമ്മിപ്പിക്കുന്നത്. ചിലയിട
ങ്ങളിൽ ആഖ്യാനരീതി ചടുലമാകുന്നു.

അത്തുരം കേട്ടുള്ള കാരിയക്കാരൻ
കല്ലറ പോയിത്തൊറക്ക്ന്നെല്ലെ
വേണ്ട്ന്നൊരുണ്ട മരുന്നെടുത്ത്
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
പിള്ളാടിക്കുങ്കനടിയോടിയും
തൊട്ടത്തിലോമനക്കേളപ്പനും
മടക്കം തൊഴുതോറ് പോര്ന്നെല്ലെ
അന്നടത്താലെ നടക്ക്ന്നെല്ലെ
അന്നടത്താലെ നടന്നൂട്ടിറ്റ്
ആദിപുറമേരിത്തായെ കൂടി
കൊമ്മിളി നല്ലെ പറമ്പെ കൂടി

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/51&oldid=200643" എന്ന താളിൽനിന്ന് ശേഖരിച്ചത്