താൾ:34A11416.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlviii

എല്ലാറെയും പടച്ചത് തമ്പുരാനൊ
ഓറക്ക് വിത്യാസം ഇല്ലാലൊളി
ചാളക്കലും വെയിലറിക്കുന്നല്ലൊ
കൊലൊത്തും വെയിലറിക്കുന്നല്ലൊ
രണ്ടുമൊരു പോലറിക്കുന്നല്ലൊ
പടച്ചോനെ വ്യത്യാസമൊന്നുമില്ല
കൊലൊത്തും ചാളയും ഒരുപോലെയാന്
മഴയുമെ തന്നെയതു പെയ്യുന്നില്ലെ
അങ്ങിനെയുള്ള നിലക്കങ്ങാന്
എന്തിന് തമ്പുരാൻ പൊകുന്നേരം
ഞങ്ങള് തെറ്റീട്ട് നില്ക്കുന്നതും.

എന്നാൽ, ഇങ്ങനെ യുക്തിവാദം ചെയ്യുന്ന ജോനകരെ അമർച്ച
ചെയ്യാൻ ഒതേനൻ തന്നെ എത്തുകയാണ്. ഒതേനന്റെ കൈക്കരുത്തിനു
മുന്നിൽ പരാജിതരായ ജോനകർ കീഴ്വഴക്കം പുനഃസ്ഥാപിക്കാൻ നിർബന്ധി
തരാകുന്നു. (ഈ പാട്ടിന്റെ അന്തസ്തലത്തിൽ, ആശയപരമായി പ്രതിരോധി
ക്കാനാവാത്ത പുതിയ യുക്തിബോധത്തോടുള്ള വേഷപ്രച്ഛന്നമായ
ആദരവ് അല്ലേ എന്നു സംശയിക്കണം).

കീഴ്ജാതിക്കാരുമായി ബന്ധപ്പെട്ടുവെന്നു സംശയിക്കപ്പെടുന്ന സ്ത്രീ
കൾക്കു വിധിക്കുന്ന കഠിനശിക്ഷയും ഇതേ ഉദ്ദേശ്യത്തോടെയാണു നിബന്ധി
ക്കുന്നത്. പാട്ടിന്റെ ബാഹ്യലക്ഷ്യത്തിലെ സൂക്ഷ്മ ഘടകമായി ഇതിനെ
പരിഗണിക്കണം.

ആഭ്യന്തരലക്ഷ്യത്തിൽ മുൻനില്ക്കുന്നത് കേവലമായ കഥന
കൗതുകമാണെന്നു തോന്നുന്നു. കഥനം ചെയ്യപ്പെടുന്ന പ്രവർത്തക ധർമ്മങ്ങ
(functions) ളിലെല്ലാം സ്വാധീനം ചെലുത്തുന്നു, വീരാരാധനയുടെ
സാംസ്ക്കാരികാന്തരീക്ഷം. കഥാകഥനത്തെ ആകർഷകമാക്കാനുള്ള
ആഖ്യാനതന്ത്രങ്ങളെ പാട്ടുകൂട്ടായ്മയുടെ പൊതുവായ സൗന്ദര്യബോധം
നിയന്ത്രിക്കുന്നു. ആദിമധ്യാന്തങ്ങളുടെ ഋജുരേഖയിലാണ് പൊതുവേ
ആഖ്യാനധാരയുടെ പുരോഗമനം. മധ്യഘട്ടത്തിൽ ആരംഭിക്കുകയും ആദ്യന്ത
ങ്ങൾ വിവരിച്ച് നിർവഹണം പൂർത്തിയാക്കുകയും ചെയ്യുന്ന പാട്ടുകളുമുണ്ട്.
അതുപോലെതന്നെ വർത്തമാനകാലബിന്ദുവിൽ നിന്നുകൊണ്ടു ഭൂതകാല
ചരിതം ആഖ്യാനം ചെയ്യുന്ന രീതിയിലുള്ള പാട്ടുകളും കാണാം.

ഈ സമാഹാരത്തിലെ 'തച്ചോളി ഒതേനന്റെ പാട്ട് ' നോക്കുക:
തച്ചോളി കോമക്കുറുപ്പ്, ഓണത്തരയിന് പോകാൻ അനുജനോട് പറയുന്ന
തായാണു തുടക്കം. ഓണത്തരയിനു പോകാൻ ഏട്ടന്റെ ഉറുമ്മി ആവശ്യ
പ്പെടുന്നു, ഒതേനൻ, തന്റെ ഉറുമ്മിക്കും ഒതേനനും ചൊവ്വ ഉള്ളതിനാൽ
ഉറുമ്മി തരില്ലെന്ന് കോമക്കുറുപ്പു പറയുന്നു. പിന്നീട്, തനിക്ക് ഉറുമ്മി കിട്ടാനി
ടയായ സംഭവവും മറ്റും വിവരിക്കുകയായി. ഇങ്ങനെ വർത്തമാനകാല
ബിന്ദുവിൽനിന്നും ഭൂതകാലത്തേക്കും പിന്നീട് മുന്നോട്ടും – കുങ്കി ബില്യാരി
യുടെ കുറ്റപരീക്ഷയും മറ്റും – കഥ നീളുന്നു. ഈ പാട്ടിന്റെ പൊതു
അന്തരീക്ഷത്തിൽ ഉറുമ്മിയുടെ ചരിതത്തിന് എന്താണു പ്രസക്തി എന്നു
സംശയം തോന്നാം. ലിഖിത സാഹിത്യത്തിന്റെ ശില്പബോധമാണ് ഇങ്ങനെ
ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുക. എന്നാൽ, ഒരു സല്ലാപത്തിന്റെ അയഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/50&oldid=200641" എന്ന താളിൽനിന്ന് ശേഖരിച്ചത്