താൾ:34A11416.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii

കാഞ്ഞിരപ്പാത്തിയിൽ കിടത്തി ധാരകോരിയും മറ്റും ചികിൽസ പുരോഗ
മിച്ചു. അങ്ങനെയിരിക്കെ, കടത്തനാട്ടെ തമ്പുരാൻ രാമൻവൈദ്യർ കോയിലോത്ത്
എത്താൻ ആവശ്യപ്പെട്ട് ഓല അയച്ചു. കുഞ്ഞിക്കണ്ണനെ വേണ്ടവിധം ശുശ്രൂഷിക്കാൻ
മകൾ കുഞ്ഞ്യുങ്കമ്മയെ ഏർപ്പെടുത്തിയിട്ട് വൈദ്യർ യാത്രയായി. അന്നു രാത്രിയിൽ
കുഞ്ഞ്യുങ്കമ്മ അറിയാതെ വൈദ്യരുടെ ഉറുമിയുമായി കുഞ്ഞിക്കണ്ണൻ പുറത്തു
കടന്നു. രാത്രിയിൽ തന്നെ കേളൻ തീയനെയും തമ്മടോഞ്ചാലിലെ കുഞ്ഞുങ്ങളെയും
അയാൾ വധിച്ചു. ഇതിനിടയിൽ അയാളുടെ പഴയ മുറിവുപൊട്ടി ചോര വാർന്നു
തുടങ്ങി. മരണാസന്നനായി തറവാട്ടിലെത്തിയ കുഞ്ഞിക്കണ്ണനെ കണ്ട് ചിരുതയി
നിലവിളി കുട്ടി. 'ശത്രുക്കളെ കൊന്നെന്നും ഇനി മരിക്കുന്നതിൽ തനിക്കു
സങ്കടമില്ലെന്നും' പറഞ്ഞ് കുഞ്ഞിക്കണ്ണൻ സഹോദരിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ചിരുതയി, ഉടൻ തന്നെ സമീപവാസികളായ നായന്മാരെ കൂട്ടിക്കൊണ്ട്
കുഞ്ഞിക്കണ്ണനെ ഊരാളി രാമൻവൈദ്യരുടെ വീട്ടിലെത്തിക്കുന്നു. കടത്തനാട്ടു നിന്ന്
വൈദ്യരെ ഓല അയച്ചു വരുത്തുന്നു; വൈദ്യരുടെ സാമർത്ഥ്യം നിമിത്തം
കുഞ്ഞിക്കണ്ണൻ ക്രമേണ സുഖം പ്രാപിച്ചു.

കൈയെഴുത്തു ഗ്രന്ഥം

ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥശേഖരം
കണ്ടെത്തി കാറ്റ്‌ലോഗു ചെയ്തതിനു (1986) ശേഷം അവിടെയെത്തിച്ചേർന്ന
കൈയെഴുത്തു ഗ്രന്ഥമാണ് തച്ചോളിപ്പാട്ടുകൾ. കേരളത്തിലെ ഒരു സർവ്വകലാശാലാ
ചരിത്രാധ്യാപകനിൽനിന്നു മറ്റു ചില കടലാസു പകർപ്പുകളോടൊപ്പം ഇതും
ലൈബ്രറിക്കു ലഭിച്ചു. ഹെർമൻ ഗുണ്ടർട്ട് ഉപയോഗിച്ചിരുന്നവയാണ് ഇവയെല്ലാം
എന്നതിനു അങ്ങിങ്ങുകാണുന്ന കുറിപ്പുകൾ മതിയായ തെളിവുകളാണ്. ഇതേ
യൂണിവേഴ്സിറ്റി അദ്ധ്യാപകൻ പിന്നീടൊരിക്കൽ വട്ടെഴുത്തിലുള്ള വലിയൊരു
ഓലക്കെട്ട് ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിക്കു വിൽക്കാൻ ശ്രമിച്ചെങ്കിലും,
വിലയുടെ കാര്യത്തിൽ ചേർച്ചയില്ലാത്തതു കൊണ്ടാവണം ഇടപാടു നടന്നില്ല. അതും
ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ ഭാഗമായിരുന്നോ എന്നു സംശയിക്കണം. ഇപ്പോൾ
പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം (226 പുറം) ഗുണ്ടർട്ട് ഉപയോഗിച്ചിരുന്നതാണ് എന്നു
ഉറപ്പിക്കാമെങ്കിലും ഇതുമാത്രമാണ് അദ്ദേഹത്തിനു ലഭിച്ച വടക്കൻ പാട്ടുകൾ എന്നു
ധരിക്കേണ്ടതില്ല. കാരണം, ജർമ്മൻ ഭാഷയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച നായർ
കഥകൾ (Hermann Gundert- Quellen zu seinem Leben und Werk, Hermann
Gundert Series Vol III. 1, Ulm 1991, PP 466-487ൽ ഇവ പുനഃപ്രസിദ്ധീ
കരിച്ചിട്ടുണ്ട്.), നിഘണ്ടുവിലെ ഉദ്ധരണികൾ എന്നിവയുടെ അവലംബം ഈ
പാട്ടുകൾ മാത്രമല്ല.

പ്രസാധന ചരിത്രം

ജർമ്മനിയിലേക്കു മടങ്ങിപ്പോയ ഗുണ്ടർട്ട് 1862ൽ ലൈപ്‌സിഗിലെ Deutsche
Morgenlaendische Gesellschaft (Bd 2 : 505-524 ) എന്ന ഗവേഷണ
പ്രസിദ്ധീകരണത്തിൽ വടക്കൻ പാട്ടുകളെക്കുറിച്ചുള്ള ഒരു കുറിപ്പും ഈ സമാഹാര
ത്തിൽ ഉൾപ്പെട്ട തോട്ടത്തിൽ കേളപ്പന്റെ കഥയും പ്രസിദ്ധീകരിച്ചു. പ്രസ്തുത
ആമുഖക്കുറിപ്പിൽ ഗുണ്ടർട്ടു പറയുന്ന കാര്യങ്ങൾ ചുരുക്കമായി ഇവിടെ രേഖ
പ്പെടുത്താം : 'നാടൻ പാട്ടുകൾക്കു ഭാരതീയ ഭാഷകളിൽ, വിശിഷ്യ ദ്രാവിഡ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/25&oldid=200563" എന്ന താളിൽനിന്ന് ശേഖരിച്ചത്