താൾ:34A11416.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiv

ഭാഷകളിൽ സാരമായ പ്രാധാന്യം കല്പിച്ചു കാണാറില്ല. പൊതുവെ മറ്റു കവിത
കളുടെ കാര്യത്തിലും അവർ ഏറെ തല്പരരല്ല. പഴയകാലത്താണ് കവിതകളുള്ളത്,
ഇപ്പോഴുള്ളത് അനുകർത്താക്കളും അനുകരണങ്ങളുമാണ്, എന്നത്രെ അവരുടെ
ഭാവം. ഇതെങ്ങനെയായാലും നാടൻ പാട്ടുകൾ മികവുറ്റവയാണെന്ന കാര്യം ഇവർ
ഗൗനിക്കുന്നില്ല. വഞ്ചിതുഴയുന്നവർ, മീൻപിടുത്തക്കാർ, പല്ലക്കു ചുമക്കുന്നവർ,
സാധാരണ തൊഴിലാളികൾ, പാടത്തു പണിയെടുക്കുന്ന സ്ത്രികൾ-ഇവരെല്ലാം
ജാതിമത പ്രായഭേദമെന്യേ മതിമറന്നു ആലപിക്കുന്നവയാണ് നാടൻ പാട്ടുകൾ.
പലപാട്ടുകളും വിസ്മൃതങ്ങളായി. തലമുറതലമുറയായി വാമൊഴിയിലൂടെ പകർന്നു
വരുന്നതല്ലാതെ ആരും ഇവ എഴുതി സൂക്ഷിക്കാറില്ല. ചരിത്ര പ്രാധാന്യമുള്ള പല
പാട്ടുകളും പ്രചാരത്തിലുണ്ട്. ഉദാഹരണത്തിന് 1571 ൽ കോഴിക്കോടു സാമൂതിരി
പോർത്തുഗീസുകാരെ തുരത്തി ചാലിയം കോട്ട പിടിച്ച വീരകഥ ; പോർത്തുഗീസു
കാരുമായുള്ള ഏറ്റുമുട്ടലിന്റെ(1599) പശ്ചാത്തലത്തിൽ കുഞ്ഞാലിമരയ്ക്കാരുടെ
ജീവിതകഥ. ഉൾനാട്ടിലെ വഞ്ചിക്കാർ ഇപ്പോഴും കുഞ്ഞാലിമരയ്ക്കാരുടെ പാട്ട്
ഭാഗികമായെങ്കിലും ആലപിക്കാറുണ്ട്. ഇതു ശക്തമായ പാരമ്പര്യപ്രവാഹത്തിന്റെ
ഭാഗമാണ്. ഇത്തരം പാട്ടുകൾ കേട്ടു പരിഷ്കാരികൾ സഹതാപപൂർവ്വം ചിരിക്കു
മെങ്കിലും അക്ഷരകല വശമില്ലാത്ത സാധാരണക്കാർ അവയിൽ നിർവൃതി
കൊളളുന്നു. നായന്മാർക്ക് അവരുടെ പ്രത്യേക രീതിയിലുള്ള പാട്ടുകളുണ്ട്. തച്ചോളി
ക്കുറുപ്പിനെക്കുറിച്ചുള്ള പാട്ടുകളാണ് മുഖ്യമായും അവരുടെ നാവിൻ തുമ്പിലുള്ളത്.
കടത്തനാട്ടിൽ ഇന്നേക്ക് (1862) .അറുപതു വർഷം മുമ്പായിരിക്കണം അദ്ദേഹം
ജീവിച്ചിരുന്നത്. കാരണം, ഒരു പാട്ടിൽ ഇംഗ്ലീഷുകാരുടെ ഭരണത്തെക്കുറിച്ച് (1792)
പരാമർശമുണ്ട്.

നാടൻ പാട്ടുകളിൽ കൃത്രിമക്കലർപ്പില്ല. ഭാഷ തികച്ചും ലളിതമാണ്.
ചെത്തിമിനുക്കിയ ഭാഷാപ്രയോഗങ്ങളില്ല. ആചാരബദ്ധമായ സമൂഹത്തിന്റെ
സ്വഭാവം അമ്മട്ടിൽ തന്നെ പാട്ടുകളിലുണ്ട്. സംസ്കൃതവാക്കുകൾ നിരക്ഷരരുടെ
ഉച്ചാരണഭേദങ്ങളായിട്ടാണ് പാട്ടിൽ കാണുന്നത്. ഉദാഹരണത്തിനു ഗ്രന്ഥം, പാട്ടിൽ
കെരന്തമാകും; വർത്തമാനം വറത്തമാനം എന്നും ഇന്ദ്രിയം ഈണം എന്നുമാകും.

വൃത്തം സ്വതന്ത്രമായി പാടി നീട്ടുകയോ കുറുക്കുകയോ ചെയ്യാം.
കഥാഗതിയിൽ കുതിച്ചുചാട്ടങ്ങളില്ല. കേഴ്വിക്കാരന്റെ ശ്രദ്ധവിട്ടുപോകാതിരിക്കാൻ
പതുക്കെപ്പതുക്കെയാണ് കഥ പറഞ്ഞു പോകുന്നത്. ഇതെല്ലാമാണെങ്കിലും
ജന്മം കൊണ്ടു തന്നെ കവി (geborner Dichter)കളായവരുടെ പ്രതിഭ വിഷയ
സ്വീകരണത്തിലും ആവിഷ്കരണത്തിലും പ്രകടതരമായിട്ടുണ്ട്.'

ഫോക്‌ലോറിനെക്കുറിച്ചു ഡോ ഗുണ്ടർട്ടിനുണ്ടായിരുന്ന അഭിപ്രായങ്ങൾ
വിശദമായി പ്രതിപാദിക്കുന്നതാണ് ഈ സമാഹാരത്തിന്റെ പ്രാരംഭ ഭാഗത്തു
ചേർത്തിരിക്കുന്ന ഡോ ആൽബ്രഷ്ട് ഫ്രൻസിന്റെ വിജ്ഞേയമായ ലേഖനം.
അതിനാൽ ഗുണ്ടർട്ടിനെ വിട്ട് വടക്കൻ പാട്ടുകളുടെ പ്രസാധനത്തിൽ പങ്കെടുത്ത
മറ്റൊരു ജർമ്മൻ മിഷണറിയെക്കുറിച്ചു എഴുതാം. റവ ഡീറ്റ്സി (Diez)നെ
ഗുണ്ടർട്ടിന്റെ ഭാഷാസാഹിത്യ പരിശ്രമങ്ങളിലെ ഉറ്റതോഴനായി മലയാളികൾക്കു
പരിചയമുണ്ടായിരിക്കും. അദ്ദേഹം Das Gottesurtheil, Eine Malayala Romanze
എന്ന ശീർഷകത്തിൽ ഈ സമാഹാരത്തിലെ ആദ്യത്തെ പാട്ട് ജർമ്മനിൽ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/26&oldid=200565" എന്ന താളിൽനിന്ന് ശേഖരിച്ചത്