താൾ:34A11416.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxii

കുഞ്ഞിമാക്കം കുഞ്ഞ്യാമറുടെ വയർ കീറിപ്പിച്ച്, കസ്തൂരിയും കർപ്പൂരവും നിറച്ച്
പെട്ടിയിലടച്ച് സൂക്ഷിക്കുന്നു.

പുലകഴിഞ്ഞ് തറവാട്ടിലേക്കു പോകുന്നതിനു മുമ്പ് കുഞ്ഞിമാക്കം കട്ടത്താന
(കട്ടിൽ സ്ഥാനം- ഭർത്താവിന്റെ മരണശേഷം നായർ സ്ത്രീക്ക് അവകാശമായി
ലഭിക്കുന്ന ഭർത്താവിന്റെ സ്വത്ത്) മായി കുഞ്ഞ്യാമറുടെ കഠാരയാണ് ആവശ്യ
പ്പെടുന്നത്.

കുഞ്ഞ്യമറുടെ മരണത്തോടെ തന്റെ ആഗ്രഹപൂർത്തി വരുത്താമെന്നു
കരുതിമാക്കത്തെ സമീപിച്ച കുഞ്ഞിക്കണ്ണനെ അവൾ പറഞ്ഞു മയക്കി തന്ത്രപൂർവം
കുഞ്ഞ്യാമറുടെകഠാരകൊണ്ട് കുത്തിക്കൊല്ലുന്നു. കുഞ്ഞിക്കണ്ണന്റെ ശവദാഹ
ത്തിന്റെ അന്നുതന്നെ താൻ സൂക്ഷിച്ചിരുന്ന കുഞ്ഞ്യാമറുടെ ജഡവും മാക്കം
ദഹിപ്പിച്ചു.

എടൊട്ടും പൂങ്കാവിൽ കുഞ്ഞിക്കണ്ണൻ

പാമ്പൂരിക്കുന്നിലെ കാണാവകാശം കേളൻ തീയനിൽ നിന്നു വീണ്ടെടു
ക്കാൻ എടോട്ടും പൂങ്കാവിൽ കുഞ്ഞിക്കണ്ണൻ ചങ്ങാതികളോടൊത്തു
യാത്രയാകുന്നു. കണ്ടലും കരിക്കും പറിച്ചും കിണറ്റിൽ പച്ചകലക്കിയും കിളിയോല
വരാത്ത വിധം തെങ്ങിൻ തൈകൾ വെട്ടിയൊരുക്കിയും പാമ്പൂരിക്കുന്നിൽ അവർ
ഏറെ നാശം വരുത്തി. ഒടുവിൽ കേളൻ തീയനെക്കൊണ്ട് തന്റെ കാണാവകാശം
കുഞ്ഞിക്കണ്ണൻ അംഗീകരിപ്പിച്ചു. തിരികെ വീട്ടിലെത്തിയ അയാൾ കുടമലയിൽ
തെണ്ടയ്ക്കു പോകുന്നു.

അങ്ങനെയിരിക്കെ, പാമ്പൂരിക്കുന്നിൽ ഇളനീർ കുടിക്കാനെത്തിയ
തമ്മടോഞ്ചാലിലെ ചാത്തുവും തയിരപ്പനും കുഞ്ഞിക്കണ്ണൻ വരുത്തിയ നാശങ്ങൾ
കണ്ട് അതിനു പ്രതികാരം ചെയ്യാൻ നീങ്ങുന്നു. വലിയ സന്നാഹത്തോടെ എടോട്ടും
പൂങ്കാവിൽ ചെന്ന് പതിനെട്ടു കണ്ടിപറമ്പിലെയും തെങ്ങുകൾ അവർ വെട്ടിവീഴ്ചത്തി.
കുഞ്ഞിക്കണ്ണൻ നാട്ടിലെത്തിയാൽ അപകടമാണെന്നു മനസ്സിലാക്കിയ
തമ്മടോഞ്ചാലിലെ കുഞ്ഞുങ്ങളും കേളൻ തീയനും ഇരുപത്തിരണ്ടു നായന്മാരും
കുടി അയാളെ ചതിച്ചു കൊല്ലാൻ യാത്രയാകുന്നു. പതിയിരുന്നാക്രമിച്ച
എതിരാളികളെ കുഞ്ഞിക്കണ്ണൻ വെട്ടിവീഴ്ത്തി. തമ്മടോഞ്ചാലിലെ കുഞ്ഞുങ്ങൾ
ക്കൊപ്പം ഓടി രക്ഷപെട്ട കേളൻ തീയൻ തോക്കുമായി തിരിച്ചെത്തുന്നു.
കുഞ്ഞിക്കണ്ണൻ വെടിയേറ്റു വീണു.

വിവരമറിഞ്ഞ കുഞ്ഞിക്കണ്ണന്റെ പെങ്ങൾ ചിരുതയി സമചിത്തതയോട
കാര്യങ്ങളെ നേരിട്ടു. കുഞ്ഞിക്കണ്ണന്റെ ചങ്ങാതിമാരെ വിളിച്ചു വരുത്തി,
ആങ്ങളയുടെ ശരീരം തറവാട്ടിലെത്തിക്കാൻ പറഞ്ഞു വിട്ടു. തന്നെപ്പോലെ നാല്
എതിരാളികളെയെങ്കിലും ആങ്ങള വീഴ്ത്തിയിട്ടുണ്ടെങ്കിൽ പട്ടിട്ടു മൂടിയും അല്ലാത്ത
പക്ഷം, പച്ചോലയിൽ കെട്ടിവലിച്ചും ശരീരം കൊണ്ടുവരണമെന്നു പറയാൻ അവൾ
മറന്നില്ല. പട്ടിട്ടു മൂടി കൊണ്ടുവന്ന കുഞ്ഞിക്കണ്ണന്റെ ശരീരം പടിഞ്ഞാറ്റിയിൽ
വച്ചിട്ട്, ഊരാളി രാമൻ വൈദ്യനെ ഓലയെഴുതി വരുത്തുന്നു, ആങ്ങളയെ കൊല്ലാതെ
കൊണ്ടാൽ എന്തുതന്നെയും തരാം എന്നവൾ വൈദ്യരോടു പറഞ്ഞു. 'ആവുന്നതു
പോലെയൊക്കെ നോക്കാം, നിശ്ചയം പറഞ്ഞു കൂടാ' എന്നറിയിച്ച വൈദ്യർ
കുഞ്ഞിക്കണ്ണനെ തന്റെ വീട്ടിലേക്കെടുപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/24&oldid=200559" എന്ന താളിൽനിന്ന് ശേഖരിച്ചത്