ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദാർത്ഥ സൂചിക
| അനന്തറപ്പാട് | അനന്തരാവകാശം |
| അയക്ലിയം | ദേഹാസ്വാസ്ഥ്യം |
| ആട | അവിടെ |
| ഇച്ചീമൻ | ഈ ജീവൻ |
| ഇടവക | ഇടപ്രഭുവിന്റെ അധികാരപരിധിയിലുള്ള സ്ഥലം |
| ഇരുത്തികൾ | ദാസികൾ |
| ഈട | ഇവിടെ |
| ഉയിഞ്ഞി | ഉപേക്ഷിച്ചു |
| എടപഞ്ഞാറാതി | എടവമാസം |
| ഒപ്പരം | ഒരുമിച്ച് |
| കടുമ്മയിൽ | വേഗതയിൽ |
| കയിച്ചിട്ട | അഴിച്ചിട്ട |
| കാനൽ | നിഴൽ |
| കിറുത്തുള്ള | ധാർഷ്ട്യമുള്ള |
| കിഴിയുക | ഇറങ്ങുക |
| കീച്ചി | ഇറക്കി |
| കുടുപ്പ | കുടിപ്പ |
| കുത | ജയം, നേട്ടം |
| കേളിതം | വർത്തമാനം |
| കൊള്ളെ | അടുത്തേക്ക്, എതിരെ, പറ്റെ |
| ചരയിക്ക (ചരതിക്ക) | ശ്രദ്ധിക്കുക, കാക്കുക |
| ചാടുക | എറിയുക |
| ചെറുവാട | വിഗ്രഹത്തിൽ ചാർത്താനുള്ള ഒരുതരം വസ്ത്രം |
| തണ്ടീരിക്കുന്നു | അറുക്കുന്നു |
| തരിത്തട്ട് | തരിയിട്ട പരന്ന ലോഹപാത്രം |
| തുറുവണം | ആക്ഷേപം |
| തുള്ളുക | ചാടുക |
| തെണ്ടുക | ആക്രമിക്കുക |
| തെണ്ടയ്ക്കു പോകുക | പിരിവിനു പോകുക |
| നാടാല | സഭ (audience hall) |
| നായ്യട്ടെ | നാഴികവട്ട |
| നിച്ചയിലും | നിത്യവും |
| നേമം | കാര്യസ്ഥപ്പണി |
| പുതക്കാർ | സമപ്രായക്കാർ |
| പൂമന്തിരിയ | നിറമുള്ള പുല്പ്പായ |
| പുല്ല | വെള്ളനിറം |
174