താൾ:34A11416.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

വയിത്ത്യെറച്ചെന്നും തടുത്തുവെച്ചി 520
പറയുന്നുണ്ടൊമനക്കുഞ്ഞങ്ങള്
ഊരാളി രാമൻ വയിത്തിയെറെ
എടയാന പൊന വയിത്തിയെറെ
ഞാളും ബളര കൊതിച്ചിക്കിന്
നിങ്ങള ഞാക്കിന്ന കാണുആനും
ചൊതിക്ക്ന്നൊമന വയിത്തിയെറ്
തമ്മടൊഞ്ചാലിലെക്കുഞ്ഞങ്ങളെ
പറഞ്ഞിറ്റ് നിപ്പാനെടവുമില്ല
നമ്മളെ പിറവു നല്ല തമ്പുരാനൊ
എനക്ക തിരുവെഴുത്തെഉതീക്കിന് 530
ഞാനൊ കടുമ്മയിച്ചെല്ലുആനും
ഉടനെ പറയിന്ന കുഞ്ഞുങ്ങള്
ഊരാളി രാമൻ വയിത്തിയെറെ
ഞാളൊരി സങ്കടം പറയിന്നുണ്ടെ
ചെറിയ കയിപ്പെട്ടിപ്പൊന്നെടുത്ത്
വയിത്ത്യെറ്ക്കല്ലെ കൊടുക്കുന്നത്
ചൊതിക്ക്ന്നന്നെരം വയിത്തിയെറ്
എന്താനെന്റെമനക്കുഞ്ഞങ്ങളെ
ഉടനെ പറഞ്ഞൊണ്ടക്കുഞ്ഞങ്ങളെ
ഊരാളി രാമൻ വയിത്തിയെറെ 540
നിങ്ങളെ മനസ്സിന്നതുണ്ടെങ്കില്
ഞാക്കിന്നാട്ടില് നിക്കായിനും
ഉടനെ പറഞ്ഞി വയിത്തിയെറ്
കെട്ട തരിക്കണം കുഞ്ഞങ്ങളെ
എടൊട്ടും പൂങ്കാവിക്കണ്ണനയാന്
ഞാനൊ ഒയിഞ്ഞെന്റെ കുഞ്ഞങ്ങളെ
ഞാനൊ ചികിലിസ്സ ചെയ്യാറില്ല
കണ്ണമ്മരിക്കാതിരിക്ക്വയില്ല
ഞാനൊ ചികിലിസ്സ മടക്കീക്കി
ഇപ്പ എന്നും പിന്നെയെന്നിരിക്ക്ന്നല്ലെ 550
അത്തുരം ബാക്കൊറ കെക്കുന്നെരം
കനക്കത്തെളിഞ്ഞിന് കുഞ്ഞങ്ങക്ക്
പിന്നെയും പറഞ്ഞി പയിത്തിയെറ്
പറഞ്ഞിറ്റ് നിക്കുവാനെടഉ ഇല്ല
നമ്മളെ പിറവു നല്ല തമ്പുരാനൊ
എനക്ക് തിരുവെഴുത്തെഴുതീക്കിന്
ഞാനൊ കടുമ്മയിച്ചെല്ലുആനും
ഞാനൊ കടുമ്മയിപ്പൊയി വരട്ടെ
ഞാമ്പൊയിറ്റീട വരുമ്പളക്ക്
കണ്ണനൊ തന്നെ മരിച്ചില്ലെങ്കി 560

164

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/226&oldid=200936" എന്ന താളിൽനിന്ന് ശേഖരിച്ചത്