താൾ:34A11416.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
ഊരാളിയൊതയൊത്ത് ചെല്ലുന്നല്ലെ 480
ഊരാളി രാമൻ വയിത്തിയെറ്ക്ക്
തിരുവെഴുത്തൊല കൊടുത്തത്തിരെ
തിരുവെഴുത്ത കണ്ട കാണാഉമ്മം
തൊഴുത് തിരുവെഴുത്ത് വാങ്ങിയൊറ്
ഓലെലെ വായന നൊക്കുന്നൊറ്
പറയുന്നിണ്ടൊമന വയിത്തിയെറ്
കെട്ട തരിക്കണം നായിമ്മാറ
നിങ്ങള് കടുമ്മയിപ്പൊകെ വെണ്ടും
ഞാനൊ കടുമ്മയിലെത്തുന്നുണ്ട
അത്തുരം കെട്ടുള്ള നായിമ്മാറ് 490
കടുമ്മയിപ്പൊകുന്ന നായിമ്മാറ്
ഊരാളി രാമൻ വയിത്തിയെര്
പറയുന്നുണ്ടൊമന വയിത്തിയെര്
ഊരാളിച്ച്യൊമനക്കുഞ്ഞ്യൂങ്കമ്മെ
കെട്ട തരിക്കെന്റെ കുഞ്ഞ്യൂങ്കമ്മെ
നമ്മളെ പിറവു നല്ല തമ്പുരാനൊ
എനക്ക തിരുവെഅ്ത്തെഉതീക്കിന്
ഞാനൊ കടുമ്മയിച്ചെല്ല്വാനാനെ
ഞാനൊ കടുമ്മയിപ്പൊനുഞ്ഞനെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ 500
കണ്ണനത്തന്നെയല്ലാഅ്ന്നത്
അത്തായം ചൊറും ബെയിപ്പിച്ചിറ്റ്
തെക്കിനം ബാതിലടച്ചിയെക്കണെ
നീയൊ പടിഞ്ഞാറ്റെക്കൂടിക്കൊളെ
ഒറക്കു ഒയിഞ്ഞിറ്റ കൂടിക്കൊളെ
പിന്നെയും കെക്കെന്റെ കുഞ്ഞിയുങ്കമ്മെ
ഞാമ്പൊയിറ്റീട വരുഒാളവും
ചികിലിസ്സ നല്ലൊണം ചെയിതൊളണം
കണ്ണന നന്ന ചരയിച്ചൊളെ32
പറ്ഞ്ഞൊക്ക പൊതം വരുത്തിയൊറ് 510
കടുമ്മയിക്കഞ്ഞി കയിഞ്ഞവറ്
ചാത്തിരയും ചൊല്ലി നടന്നവറ്
വയിത്ത്യെറ് കടുമ്മയിപ്പൊരുന്നെരം
തമ്മടൊഞ്ചാലിലെക്കുഞ്ഞങ്ങള്
തമ്മടൊഞ്ചാലിലെ മാളിയെമ്മന്ന്
കണ്ണാലെ കണ്ടിനക്കുഞ്ഞങ്ങള്
ചെറിയ കയിപ്പെട്ടി പൊന്നെടുത്ത്
പൊന്നും കൊണ്ടല്ലെയൊറ പായിന്നത്
ഊരാളിരാമൻ വയിത്തിയെറ്

163

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/225&oldid=200934" എന്ന താളിൽനിന്ന് ശേഖരിച്ചത്