താൾ:34A11416.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കണ്ണന ഞാനിന്ന കൊല്ല്‌ന്ന്‌ണ്ട്‌
സങ്കടം ബെണ്ടെന്റെ കുഞ്ഞങ്ങളെ
അത്തുരം ബാക്കൊറ് കെക്കുന്നെരം
കനക്കത്തെളിഞ്ഞിന് കുഞ്ഞങ്ങക്ക്
ചാത്തിരയും ചൊല്ലി നടന്നവറ്
തമ്മിലിപ്പറഞ്ഞി പിരിഞ്ഞും പൊയി
നെരമൊട്ടന്തിമൊന്ത്യാഉന്നെരം
ഊരാളിച്ച്യൊമന കുഞ്ഞിയുങ്കമ്മ
അന്തിവെളിച്ചവും വെച്ചവള്
എടൊട്ടും പൂങ്കാവിക്കണ്ണനാന് 570
കണ്ണന് മരന്നും കൊടുത്തവള്
അത്തായം ചൊറും വെയിപ്പിക്ക്ന്ന്
കണ്ണനത്തെക്കിനയിക്കൂട്ടിയൊള്
തെക്കിന ബാതിലും അടക്കുന്നല്ലെ
ഊരാളിച്ച്യൊമന കുഞ്ഞ്യൂങ്കമ്മ
കടുമ്മയിലത്തായം ചൊറുഉണ്ടു
പടിഞ്ഞാറ്റടെച്ചൊള് പൂട്ടുന്നല്ലെ
അവിടക്കിടന്നിറ്റുറങ്ങിയൊള്
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
തെക്കിനം ബാതില് തൊറന്ന് കുഞ്ഞൻ 580
ഊരാളി രാമൻ വയിത്തിയെറെ
ഉറുമ്മിയും പലിശയും എടുത്ത കണ്ണൻ
ബാതിലരക്കൊണ്ടും ചാരി കണ്ണൻ
അന്നടത്താലെ നടന്നവനൊ
തമ്മടൊഞ്ചാലിലും പൊരുന്നല്ലെ
പാത്ക്ക് വിളിക്ക്ന്ന് കുഞ്ഞിക്കണ്ണൻ
മറുവിളി കെട്ടൊണ്ടക്കുഞ്ഞങ്ങള്
ചൊതിക്ക്ന്നന്നെരം കുഞ്ഞങ്ങള്
നട്ട് നട്ടുള്ളൊരി പാതിരാക്ക്
ചാമുണ്ടി കെട്ടുന്ന പാതിരാക്ക് 590
ആരാന് വാത്ക്ക് വിളിക്ക്ന്നത്
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
ഞാനല്ലെ ഞാനല്ലെ കുഞ്ഞങ്ങളെ
പാമ്പൂരിക്കുന്നുമ്മക്കെളഞ്ഞാനൊ
കെട്ടതരിക്കണം കുഞ്ഞങ്ങളെ
പറത്താനം കെട്ടില്ലെ കുഞ്ഞങ്ങളെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
കണ്ണനൊ തന്നെ മരിച്ചിപൊലും
നമ്മക്ക് നാട്ടില് നെലയും ബന്ന്
ബാതല് തുറക്കീനെ കുഞ്ഞ്ങ്ങളെ 600
അത്തുരം ബാക്കൊറ് കെക്കുന്നെരം

165

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/227&oldid=200938" എന്ന താളിൽനിന്ന് ശേഖരിച്ചത്