താൾ:34A11416.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

വയിത്ത്യെറെക്കൊണ്ടക്കൊടുക്കുക വെണം
നായിമ്മാറെലൊല കൊടുത്ത് കുഞ്ഞൻ
ഓലയും കൊണ്ടൊല് പൊരുന്നല്ലെ
ഊരാളിയൊതയൊത്ത് കൊണ്ടും ചെന്ന് 400
ഊരാളിരാമൻ വയിത്തിയെറ്
വയിത്ത്യെറെക്കൊണ്ടക്കൊടുക്ക്ന്നൊല
എടൊട്ടും പൂങ്കാവിച്ചിരുതയികുഞ്ഞൻ
പടിഞ്ഞാറ്റെലങ്ങ് കടന്നവള്
പൂങ്കാവിക്കണ്ണനൊളാങ്ങളെന്റെ
തലയും എടുത്ത് മടിയില് വെച്ചി
കുഞ്ഞുങ്കരയയും പറകയും
ഊയിവിതിപലം24 പൊന്നാങ്ങളെ
എന്ന്യാരെലിട്ട്യെച്ചി പൊനാങ്ങള
നിന്റെ തലവിതി ചൊകയിത് 410
കണ്ണ്നൊഅ്അ്ന്ന് കണ്ണ് നീരും
എടൊട്ടും പൂങ്കാവിക്കണ്ണന്റെയൊ
കണ്ണന്റെ നല്ല തലയിലാന്
മുന്നായിക്കണ്ണ്നീര് വീണിക്കിന്
അങ്ങനെയാട ഇരിക്ക്ന്നെരം
ഊരാളി രാമൻ വയിത്ത്യെറ്
കടുമ്മയിലെത്തി വയിത്ത്യെറ്
പടിഞ്ഞാറ്റ ചെന്നൊറ് നൊക്ക്ന്നല്ലെ
പറയിന്ന്ണ്ടൊമനച്ചിരുതയികുഞ്ഞൻ
ഊരാളി രാമൻ വയിത്ത്യെറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
പൂങ്കാവിക്കണ്ണനെന്റാങ്ങളന
ആങ്ങളെനക്കൊല്ലാതെ കൊള്ളുഅബെണം
ഊരാളി രാമൻ വയിത്തിയെറ്
കൈനാടി ചെന്ന് പിടിച്ചവറ്
പറയുന്നുണ്ടൊമന വയിത്തിയെറ്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞ
പിടിച്ചപൊലൊക്കയും നൊക്കാം കുഞ്ഞ
നിച്ചിയയെനക്ക പറഞ്ഞും കൂടാ
പാത്തീലിട്ടും താര26 പൊരുഅവെണം
ഊരാളിയൊതയൊത്ത് കൊണ്ട് പൊഅണം
ഉടനെ പറഞ്ഞിചിരുതയികുഞ്ഞൻ
ഊരാളി രാമൻ വയിത്തിയെറെ
എയെട്ത്തിപ്പെപ്പീട27 വെച്ചിറ്റുണ്ട്
പാരിയയിക്കൂലയിച്ചൊളീനെ28
കൊരിയയിക്കൂലയിച്ചൊളീനെ28
പൊന്നിടിച്ചിങ്ങള് തൊള്ളിക്കൊളീം

161

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/223&oldid=200930" എന്ന താളിൽനിന്ന് ശേഖരിച്ചത്