താൾ:34A11416.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

വറ്ത്താനം കെട്ടൊ നിങ്ങള് നായിമ്മാറെ
പൂങ്കാവിക്കണ്ണനെന്റാങ്ങളെന
തമ്മടൊഞ്ചലിലെ കുഞ്ഞങ്ങള്
കല്ല് വളപ്പിലെ കണ്ടത്തിന്ന്
കണ്ടത്ത്ന്നാങ്ങളെന കൊന്ന് പൊലും 360
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
ആങ്ങളെനെടുത്തീട കൊണ്ടുവരണം
പട്ടിട്ട പെട്ടി മൊകം തൊറന്ന്
എണയൊടെ കുന്നിയാലപ്പട്ടെടുത്ത്
നായിമ്മറെലല്ലെ കൊടുക്ക്ന്നത്
പറയിന്ന്ണ്ടൊമനച്ചിരുതയി കുഞ്ഞൻ
കെട്ട തരിക്കണം നായിമ്മാറ
കല്ല് വളപ്പിലെ കണ്ടത്തില്
നായിപൊലെന്റാങ്ങള വീണിനെങ്കി
പച്ചൊലയിക്കെട്ടിയങ്ങെടുത്തൊളീനെ 370
ഓനപ്പൊലെ നാലെണ്ണം വീണിനെങ്കി
പട്ടിട്ട് മൂടിയിങ്ങെടുത്തൊളീനെ
കടമ്മയിപ്പൊര്ന്ന് നായിമ്മാറ്
കല്ല് വളപ്പിലെ കണ്ടത്തില്
കണ്ടത്തിച്ചെന്നൊല് നൊക്ക്ന്നെരം
വെളക്കത്തിരി പൊലത്തെ കുഞ്ഞങ്ങള്
ഇരപത്ത്‌രണ്ടെണ്ണം വീണിക്കിന്
കണ്ണാലെ കണ്ടുള്ള നായിമ്മാറ്
പട്ടിട്ടുമൂടിയങ്ങെടുത്തവറ്
എടൊട്ടും പൂങ്കാവിക്കൊണ്ട്‌വന്ന് 380
പറയുന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
പടിഞ്ഞാറ്റയിക്കൊണ്ടക്കിടത്ത്യെക്കിനെ
പടിഞ്ഞാറ്റക്കൊണ്ടക്കിടത്ത്ന്നൊല്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
നീലക്കരിമ്പനെന്റൊല എടുത്ത്
തൊളപ്പിച്ചൊല മുറിച്ചെഴുതി
ഊരാളിരാമൻ വൈത്തിയെറ്ക്ക്
വറത്താനം പൊലെ എഴുതിയൊല
നാലൊളം നല്ലൊരി നായിമ്മാറ
നായിമ്മാറയിങ്ങ് വിളിച്ചവള് 390
പറയുന്നുണ്ടൊമനച്ചിരുതയികുഞ്ഞൻ
കെട്ട് തരിക്കണെന്റാങ്ങളാറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
കടുമ്മയിലൊലയിങ്ങള് കൊണ്ട പൊഅണം
ഊരാളിയൊതയൊത്ത് കൊണ്ടപൊഅണം
ഊരാളി രാമൻ വയിത്ത്യെറെല്

160

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/222&oldid=200928" എന്ന താളിൽനിന്ന് ശേഖരിച്ചത്