താൾ:34A11416.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ആങ്ങളെനക്കൊല്ലാതെ കൊള്ളുഅവെണം30
ഉടനെ പറഞ്ഞി വയിത്തിയെര്
ആങ്ങളെനക്കൊല്ലാതെ കൊള്ളണ്ടീക്കൽ 440
ഊരാളിച്ചിവെച്ചത് തിന്നുഅവെണം
ഊരാളിച്ചീന വെച്ചിരിക്ക്വവെണം
ഉടനെ പറഞ്ഞി ചിരുതയികുഞ്ഞൻ
ഊരാളിച്ചി വെച്ചതൊന്തിന്ന്വയില്ലല്ലെ
ഊരാളിച്ചീന ബെച്ചിരുന്നും കൊട്ട
ഊരാളിച്ചി കുഞ്ഞികുങ്കമ്മെന
കുങ്കമ്മെനൊന കൊടുത്ത്യെക്കീനെ
പറം കെട്ടി കണ്ണനെയെടുപ്പിക്ക്ന്ന്
ഊരാളിയൊതയൊത്ത കൊണ്ട് പൊഅ്ന്ന്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ 450
ചെറിയ കയിപ്പെട്ടിപ്പൊന്നെടുത്ത്
പയ്യെന്നെ31 കുഞ്ഞനും പൊരുന്നല്ലെ31
ഊരാളിയൊതയൊത്ത് ചെന്നവറ്
ഊരാളിരാമൻ വയിത്തിയെറ്
കാഞ്‌രപ്പാത്തിയെടുപ്പിക്ക്ന്ന്
തെക്കിനകത്ത് കൊണ്ട വെപ്പിക്ക്ന്ന്
കണ്ണനപ്പാത്തീക്കിടത്തിക്ക്ന്ന്
കണ്ണന്റെ മുറികെട്ടിത്താര കൊരി
എടൊട്ടും പൂങ്കാവിച്ചരുതയികുഞ്ഞൻ
ചെറിയ കയിപ്പെട്ടിപ്പൊന്നെടുത്ത് 460
പയിത്തിയെറ്ക്കല്ലെ കൊടുക്കുന്നത്
പറയുന്നുണ്ടൊമനച്ചിരുതയികുഞ്ഞൻ
ഊരാളിച്ച്യൊമന കുഞ്ഞ്യുങ്കമ്മെ
കെട്ട തരിക്കണം കുഞ്ഞ്യുങ്കമ്മെ
പൂങ്കാവിക്കണ്ണനെന്റാങ്ങളെന
ആങ്ങളെന കൊല്ലാതെകൊണ്ടൊളണം
വയിത്ത്യം വയിത്ത്യെര് ചെയ്യുന്നെരം
പാകയിന്ന് നിന്റയിക്കുഞ്ഞിയുങ്കമ്മെ
പറഞ്ഞൊക്കപ്പൊതം വരുത്തി കുഞ്ഞൻ
അയപ്പിച്ചൊണ്ടും വെകം പൊരുന്നല്ലെ 470
ഊരാളി രാമൻ വയിത്തിയെറ്
ഏറിയ വൈത്തിയം ചെയ്യുന്നൊറ്
അവിടക്കൊറഞ്ഞൊന്നും പാറ്ത്താരെ
കടത്തഅയിനാട് വാണ തമ്പുരാനൊ
ഊരാളി രാമൻ വയിത്ത്യെറ്ക്ക്
തിരുവെഴുത്തൊല എഴുതുന്നല്ലെ
കടുമ്മയിക്കൊയിലൊത്ത ചെല്ലുവാനൊ
നായിമ്മാറെലൊല കൊടുത്തയിച്ചി

162

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/224&oldid=200932" എന്ന താളിൽനിന്ന് ശേഖരിച്ചത്