താൾ:34A11416.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

സായിമ്മാർക്ക് കൊണ്ടക്കൊട്ത്ത് കൊരൻ
കത്ത് പൊളിച്ചൊറ് നൊക്കുഞ്ചീത് 190
ചെമ്മരത്തും കപ്പള്ളിക്കൊരനാന്
ഒരി കൊപ്പിണിപ്പട്ടാളം കൊട്ത്തൊളന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
ശുപ്പായെള്ളയും കൊണ്ടെല്ലെ പൊര്ന്നത്
തമ്പുരാം കൊയിലൊത്തും കൊണ്ട് ചെന്ന്
അരുളിച്ചെയ്‌തന്നെരം തമ്പുരാനൊ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
ശുപ്പായെളത്തന്നെയിന്നാഅ്ന്നത്
നാളൊം പുതിയവീട്ട്ക്കൊണ്ടും പൊട്
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ 200
ശുപ്പായെളയും കൊണ്ടല്ലെ പൊര്ന്നത്
നാളൊം പുതിയവീട്ട്ക്കൊണ്ടും പൊയി
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
ശുപ്പായി വരുന്ന വരവ് കണ്ട്
തന്റെ ഉറുമ്മിയും പലിശയെട്ത്ത്
ശിപ്പായിമുന്നൊട്ട് ചെല്ല്‌ന്നെല്ലെ
ശിപ്പായി മുന്നൊട്ട് ചെല്ല്‌ന്നെരം
ശുപ്പായ്യെളൊന വെടിവെക്ക്ന്ന്
വെടിയൊന്നും തെന്നെയൊന് കൊള്ള്ന്നില്ല
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു 210
ഒളവും പൊറവും തിരിഞ്ഞിനിന്ന്
ശിപ്പായ്യെളക്കൊത്തീറ്റ് കൊല്ല്‌ന്നൊനൊ
അയിമ്പതൊളം ശിപ്പായ്യെളക്കൊന്ന്കെളു
ചെയിച്ചിറ്റുള്ളൊരി ശിപ്പായ്യെള്ള
ശിപ്പായ്യെളൊക്കയും പാഞ്ഞൂട്ടെല്ലെ
ബറത്താനം കെട്ടിനത്തമ്പുരാനൊ
തിരുമുകം ബാട്ന്ന് തമ്പുരാനൊ
തിരുക്കണ്ണും ചോര കലങ്ങ്ന്നെല്ലെ
അയിമ്പത് ശിപ്പായി മരിച്ചതിന്
ശിപ്പായ്യെളത്തൂക്കീറ്റ് പൊന്ന് കൊട്ത്ത് 220
തമ്പുരാനരുളിച്ചെയിതൂട്ന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
എനിയെന്ത് വെണ്ട്വെന്റെ കുഞ്ഞിക്കൊര
ഇത്തര കട്പ്പഉള്ള കുഞ്ഞിക്കെളു
തിരുമെനിക്കും കയി ഏറുഓനൊ
നാടൊയിച്ചെങ്ങാനും പൊന് ഞാനൊ13
പറയിന്നിണ്ടന്നെരം കുഞ്ഞിക്കൊരൻ
ഓവപിറവുയെന്റെ തമ്പുരാനെ
കെളൊനയിപ്പളത് കൊല്ലണ്ടീക്കി14

115

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/177&oldid=200841" എന്ന താളിൽനിന്ന് ശേഖരിച്ചത്