താൾ:34A11416.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തച്ചൊളിക്കുഞ്ഞനൊതെയനന് 230
തിരുവെഅത്തൊലയൊന്നെഅ്തെണിപ്പം
തിരുവെഅ്ത്തൊലയെഅതൂഞ്ചീത്
തൃക്കയി വെളയാടീറ്റൊപ്പുമിട്ട്
ചെമ്മരത്തും കപ്പള്ളി കുഞ്ഞിക്കൊരൻ
കൊരന്റെത്തെന്നെ കൊടുത്തൂട്ന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
തിരുവെഅ്ത്തൊലയത് വാങ്ങൂഞ്ചീത്
മടക്കം തൊഅ്തൊണ്ടും പൊര്ന്നെല്ലെ
തച്ചൊളി മെപ്പയിലും പൊര്ന്നെല്ലെ
തച്ചൊളി മെപ്പയിലും കൊണ്ട്ചെന്ന് 240
ഒതെനന്റെലൊല കൊട്ത്ത് കൊരൻ
തിരുവെഅ്ത്ത് വാങ്ങിത്തലയില് വെച്ചി
ഓല തിരിച്ചും മറിച്ചും നൊക്കി
ഓലെലെ വാചകം കണ്ടെരത്ത്
പറയിന്നിണ്ടൊമനക്കുഞ്ഞിയൊതെനൻ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
നാളൊമ്പുതിയ വീട്ട്പ്പെണ്ണ്ങ്ങക്ക്
ഏയൊളം ആണ്ങ്ങളുണ്ടായിറ്റ്
ആറിനയും തമ്പുരാങ്കൊല്ലിച്ചിന്
നാളൊന്നൊരൊറ്റക്കിടാവെയുള്ളു 250
ഒരിനാളും ഞാനൊനക്കൊല്ലുഅയില്ല
അങ്ങനെ15 തമ്പുരാന് വെണ്ടീക്കില്
കുടുപ്പയിണക്കിത്തരാലൊ ഞാനൊ
അത്തുരം വാക്ക് കെട്ടെ കുഞ്ഞിക്കൊരൻ
തമ്പുരാങ്കൊയിലൊത്തും ചെല്ല്‌ന്നെല്ലെ
ഒതെനമ്പറഞ്ഞ ബറത്തമാനം
തമ്പുരാന്തിരുള്ളത്ത് ക്കെപ്പിച്ചൊനൊ
അത്തുരം കെട്ടുള്ള തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
അതിന് മയക്കില്ല കുഞ്ഞിക്കൊര 260
തച്ചൊളിക്കുഞ്ഞനൊതെയനന
നാളൊം പുതിയ വീട്ട്ക്കൊണ്ടുംപൊയി
കെളൂനക്കൂട്ടിച്ചി കൊണ്ടും വന്ന്
കുടുപ്പയെണക്കണം കുഞ്ഞിക്കൊര
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
മടക്കം തൊഴ്‌തൊണ്ടും പൊര്ന്നെല്ലെ
തച്ചൊളിമെപ്പയിലും പൊര്ന്നെല്ലെ
തച്ചൊളിമെപ്പയിച്ചെല്ലൂഞ്ചീത്
തച്ചൊളിക്കുഞ്ഞനൊതെയനന
ഒതെനനക്കൂട്ടീറ്റ് കൊണ്ടും പൊയി 270

116

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/178&oldid=200843" എന്ന താളിൽനിന്ന് ശേഖരിച്ചത്