താൾ:34A11416.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഇങ്കിരിയെസ്സൊമനക്കൊമ്മിഞ്ഞീന്റെ
മയിപ്പീലിയെന്ന് ചൊല്ലും കൊട്ടമൂപ്പനും
ബില്ലിയെന്നും ബില്ലിത്തുപ്പായിക്കും 150
മരന്നുള്ളൊം ബെപ്പറസ്സായിവിന്നും
തിരുവെഴുത്തൊന്നിപ്പം എഴുതുഅ വെണം
അത്തുരം കെട്ടുള്ള തമ്പുരായൻ
തിരുവെഴുത്തൊലയൊന്നെഴുത്‌ന്നെല്ല
തൃക്കയി വെളയാടീറ്റൊപ്പും ഇട്ട്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
തിരുവെഴുത്തും കൊണ്ടെല്ലെ പൊര്ന്നത്
തലിശ്ശെരിക്കൊട്ടയിലും കൊണ്ട്ചെന്ന്
കല്ലെരിപ്പുറത്ത് നല്ല മാളിയെമ്മല്
ബില്ലിയെന്നും ബില്ലിത്തുപ്പായിയും 160
മയിപ്പീലിയെന്ന് ചെല്ലും കൊട്ടമൂപ്പനും
മരന്നുള്ളൊം ബെപ്പറസ്സായിവുമാന്
കല്ലെരിപ്പൊറത്ത്ന്നെലാഅ്ന്നൊറ്10
അന്നെരം ചെന്നിനെല്ലെ കാരിയക്കാരൻ
തിരുവെഴുത്തും കൊണ്ട് ചെന്നിനത്
മയിപ്പീലിയെന്ന് ചെല്ലും കൊട്ടമൂപ്പന്
തിരുവെഴുത്ത് കൊണ്ടക്കൊടുത്തവനൊ
തിരുവെഴുത്ത് കൊണ്ടക്കൊടുത്തെരത്ത്
തിരുവെഴുത്ത് വാങ്ങിയങ്ങ് നൊക്കീറ്റാന്
മര്ന്നുള്ളൊം ബെപ്പറസ്സായിവിന്റെല് 170
സായ്‌വിന്റെലങ്ങ് കൊട്ക്ക്ന്നെല്ലെ
നാലാളും കൂടി വിചാരിച്ചിറ്റ്
ചെറിയൊരി പട്ടാളം തരണെങ്കില്
ശുപ്പായി11യൊന്ന് മരിച്ചെങ്കില്
ശിപ്പായീനത്തൂക്കീറ്റ് പൊന്ന തരണം
അങ്ങനെ മറുപടിയെഴുത്‌ന്നൊലൊ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
മറ്പടി വാങ്ങീറ്റും പൊര്ന്നൊനൊ
പുതിയൊയിലൊത്തൊമനത്തമ്പുരാന്
തമ്പുരാന് കൊണ്ടക്കൊട്ക്ക്ന്നെല്ലെ 180
കത്തിന്ന്തെന്നെ തമ്പുരാങ്കണ്ടെരത്ത്
മറ്‌വടിയൊന്നങ്ങെഅ്ത്‌ന്നെല്ലെ
ശുപ്പായിയൊന്ന് മരിച്ചെങ്കില്
ശുപ്പായീനത്തൂക്കീറ്റ് പൊന്ന്തരാം
എന്ന് തിരുവെഴുത്തെഅ്തൂഞ്ചീത്
കാരിയക്കാരന്റെക്കൊട്ത്തയച്ചി
മറ്‌വടിക്കത്തത് കൊണ്ടും ചെന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ

114

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/176&oldid=200839" എന്ന താളിൽനിന്ന് ശേഖരിച്ചത്