താൾ:34A11416.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അരികൊണ്ടത്തിമ്മാനെ ചെയി ഉള്ളു1
ഉയിത (ഉചിതം) ഉള്ള നായരിന്നൊന്നു ഇല്ല
പയ്യമ്പെള്ളി ഒമന കുഞ്ഞിച്ചന്തു
പറയുന്നുണ്ടൊമന കുഞ്ഞിച്ചന്തു
ഓവാ പിറവും എന്റെ തമ്പുരാനെ
ഞാനെന്ത വെണ്ട്വന്റെ തമ്പുരാനെ
ഉടനെ അരുളിച്ചെയിതൂട്ടില്ലെ
പയ്യമ്പള്ള്യൊമന കുഞ്ഞിച്ചന്തു
നീയെന്റെ മുമ്പില് നിക്കണ്ടെടൊ
നിന്നെ എന്റെ കണ്ണകൊണ്ട കാണുഅ വെണ്ട 40
അത്തുരം കെട്ടുള്ള കുഞ്ഞിച്ചന്തു
മടക്കം തൊഅ്തി2 ഇല്ല കുഞ്ഞിച്ചന്തു
അന്നടത്താലെ നടന്നച്ചന്തു
ഞാലിക്കര വീട്ടിന്ന ചെല്ലുന്നല്ലെ
ഞാലിക്കര വീട്ടിനച്ചെല്ലും ചീത്
തന്റെ പടിഞ്ഞാറ്റെ കട്ടുമ്മല്
കട്ടുമ്മപ്പൊയി കിടക്കുന്നല്ലെ
പറയുന്നുണ്ടന്നെരം കുഞ്ഞിച്ചന്തു
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
കെട്ടതരിക്കെണം പൊന്നനിയ 50
നമ്മളെ പെറവുനല്ല തമ്പുരാന്
എന്നൊട നല്ലെ തിരൂള്ളക്കെട്
കടുമ്മയിപ്പൊട കുഞ്ഞിയമ്പറെ
തമ്പുരാന്റെ നെമം പൊയി കെട്ടിക്കൊള
പൂങ്കാവ്ക്കൊരനെന്ന നമ്പിയാറ്
പണ്ടെ കൊതിച്ചിന നമ്പിയാറ്
നമ്മളെ നെമം മുറിഞ്ഞൊണ്ടിറ്റ്
നമ്പിയാറ്ക്ക് നെമം പൊയി കെട്ടുആനും
കടുമ്മയിപ്പൊടെന്റെ കുഞ്ഞിയമ്പറെ
അത്തുരം വാക്കുകെട്ട കുഞ്ഞിയമ്പറ് 60
ഇരിപത്ത രണ്ടെണ്ണം നായിമ്മാറും
അന്നടത്താലെ നടക്കുന്നൊറ്
തൃക്കയിക്കുന്നിന ചെല്ലുന്നൊറ്
തിരുമെനി കണ്ടിറ്റ് കാണാഉമ്മം
അടിക്കും മുടിക്കും തിരുമെനിക്കും
വളരെക്കൈകൂട്ടിതൊഅ്ത് (തൊഴുത്) വറ്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
എന്തായിപ്പൊനെന്റെ കുഞ്ഞിയമ്പറെ
പയ്യമ്പെള്ള്യൊമന കുഞ്ഞിച്ചന്തു 70
ചന്തു എവിടത്തും കുഞ്ഞിയമ്പറെ

41

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/103&oldid=200724" എന്ന താളിൽനിന്ന് ശേഖരിച്ചത്