താൾ:34A11416.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ചന്തുഉം ഞാനുമായിറ്റാന അമ്പറെ
കാരിയം പറഞ്ഞിചൊടിച്ചീന ഞാള്
ഉരിയാടാതെക്കീഞ്ഞി പൊയി ചന്തു
മടക്കം തൊഴിതില്ല കുഞ്ഞിച്ചന്തു
കെട്ട തരിക്കെന്റെ കുഞ്ഞിയമ്പറെ
എയാലക്കന്നും കറഊള്ളത്
കാട്ടില് മലംപുലി പറ്റിത്തിന്ന
പതിനായിരം നായരുണ്ടെനക്ക് 80
പതിനെട്ട കാരിയക്കാറുഉണ്ടു
അരിക്കൊണ്ട തിമ്മാനെ ചെയിയുള്ളു
ഉടനെ ഉണത്തിച്ച കുഞ്ഞിയമ്പറ്
ഓവാ പിറവും എന്റെ തമ്പുരാനെ
നീരാട്ട പള്ളികയിയെ വെണ്ടും
അമരത്തെ പക്കം കയിയവെണ്ടും
അത്തുരം വാക്ക്കെട്ട തമ്പുരാനൊ
അരുളിച്ചെയിയുന്നത്തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
നിന്റെ മനസ്സെന്നൊടുണ്ടെങ്കില് 90
നരിയാലയൊന്ന പണി തീരണം
കൂട്ടീല് നരി വീണ കാണണ്ടീനും
അയിപും ചിലവും4 കണക്കെന്റെ
ഉടനെ ഉണത്തിച്ചി കുഞ്ഞിയമ്പറ്
അത്തിരെ വെണ്ടുഒാളി തമ്പുരാനെ
പുറമല വാഉന്ന തമ്പുരാനൊ
നീരാട്ട പള്ളി കയിഞ്ഞത്തീരെ5
അമരത്തെ പക്കം കയിഞ്ഞത്തീരെ5
മടക്കം തൊഅ്തൊണ്ടും പൊന്ന് അമ്പറ്
ഞാലിക്കരെ വീട്ടിലെ കുഞ്ഞിയമ്പറും 100
ഇരിപത്തിരണ്ടെണ്ണം നായിമ്മാറും
അന്നടത്താലെ നടക്കുന്നൊറ്
തിരുഅങ്ങാട്ടന്ന മൊയിലൊത്താന്6
മൊയിലൊത്തിന്നങ്ങനെ ചെല്ലുന്നൊറ്
കുളിച്ചിനെയിയമൃത വെക്കുന്നൊറ്
അന്നടത്താലെ നടക്കുന്നൊറ്
തിരുവങ്ങാട്ടാറ്റ് പൊറം ചെന്നവറ്
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
ചന്തറൊത്ത ചന്തു നമ്പിയാറെ
കെട്ട തരിക്കെണം നമ്പിയാറെ 110
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
തിരുവങ്ങാട്ടായാരി7 മെലായാരി
ആയാരിനെ കൂട്ടിക്കൊണ്ടൊരണം

42

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/104&oldid=200725" എന്ന താളിൽനിന്ന് ശേഖരിച്ചത്