താൾ:34A11416.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരുവാഞ്ചെരി കുഞ്ഞിക്കെളു

പുറമല വാഉന്ന (വാഴുന്ന) തമ്പുരാന്
എയാലക്കന്നും കറവൂള്ളത്
കാട്ടിലെ മലമ്പുലിപറ്റിത്തിന്ന്
ഒന്നെ ഒരു പയി ചെയിച്ചത്
നാനായികറക്കുന്ന കുമ്പച്ചിയൊ
പുറമാല വാഉന്ന തമ്പുരാനൊ
നിച്ചയിലും പാല് കുടിക്കുന്നത്
നിച്ചക്കണികാണും കുമ്പച്ചിയൊ
കുമ്പച്ചിനത്തന്നെയാകുന്നത്
മണ്ണ് വെച്ചിമണ്ണകത്താക്കിയൊറ് 10
കാട്ടില് മലംപുലി വന്നിറ്റാന്
അതിനെയും വന്നിട്ട് തിന്നപുലി
കണ്ണാലെ കണ്ടിന തമ്പുരാനൊ
തിരുമുകം(മുഖം)വാടിയല്ലൊ തമ്പുരാന്
തൃക്കണ്ണും ചൊരകലങ്ങിപൊയി
അരുളിച്ചെയ്തതന്നെരം തമ്പുരാനൊ
പയ്യം പെള്ള്യൊമനക്കുഞ്ഞിച്ചന്തു
കെട്ട തരിക്കെന്റെക്കാരിയക്കാര
പതിനായിരം നായരുണ്ടെനിക്ക്
പതിനെട്ടകാരിയക്കാറ ഉണ്ടെനക്ക് 20
എയാലക്കന്നും കറഉള്ളതു
കാട്ടില് മലംപുലി പറ്റിത്തിന്ന
ഒന്നെയൊരിപയി (പശു) ചെയിച്ചത
നാനായി കറക്കുന്ന കുമ്പച്ചിയൊ
നിച്ചയിലും പാല കുടിക്കുന്നത്
നിച്ചക്കണികാണും കുമ്പച്ചിയൊ
എച്ചിലത്തളിക്കുന്ന കുമ്പച്ചിയൊ
മണ്ണവെച്ച മണ്ണകത്താക്കി ഞാനൊ
കാട്ടിലെ മലപുലി പറ്റിത്തിന്ന
പതിനെട്ട കാരിയക്കാരെ കെക്കിൻ 30

40

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/102&oldid=200722" എന്ന താളിൽനിന്ന് ശേഖരിച്ചത്