താൾ:33A11415.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 പഴഞ്ചൊൽമാല

കണ്ണുപൊയാൽ അറിയാം കണ്ണിന്റെ കാഴ്ച.
വസ്തുപൊയാലെ ബുദ്ധിതൊന്നും
പൊകെണ്ടതപൊയാൽ ബുദ്ധിവെക്കും
വെവെണ്ടതവെന്താൽ തീയും കത്തും

അതിനാൽ പശ്ചാത്താപം ജനിച്ചാൽ ലൌകികമായ ആഡംബരത്തിൽ
കൂടുവാൻ മനസ്സില്ല.

ഉക്കത്തുപുണ്ണുള്ളവന്നു ഊതൽ കടക്കാമൊ
വെലിക്കു പുറത്തെ പശുക്കളെപൊലെ

വന്നാലും ഞാൻ ഇനി പാപത്തെ സെവിക്ക ഇല്ല; പിഴച്ചത എല്ലാം എന്റെ
ഹൃദയം എന്നെ ചതിച്ചതിനാൽ വന്നതാകുന്നു. ഇനി എന്റെ മനസ്സിനെ
വിശ്വസിക്കാതെ ദെവസഹായത്തെ അന്വെഷിച്ചുകൊള്ളും. അതു വിഷമമായി
തൊന്നിയാലും എതു കഷ്ടമാകിലും സഹിച്ചു അവമ്മൂലം പാപത്തടവിൽനിന്നും
ഒഴിയെണ്ടു എന്നു വിചാരിച്ചു തുടങ്ങും.

കാച്ചവെള്ളത്തിൽ വീണപൂച്ച പച്ചവെള്ളം കണ്ടാലും പെടിക്കും.
കൊണ്ടൊൻ അഞ്ചും
നൊന്തവൻ അന്തം പായും
രാവുവീണകുഴിയിൽ പകലും വീഴുമൊ

അപ്രകാരം തിരഞ്ഞുനൊക്കുമ്പൊൾ ആത്മരാത്രിയിൽ പ്രകാശിക്കുന്ന
ദെവ വെളിച്ചത്തൊട എതിരിടാതെ കർത്താവായ യെശുവിൽ വിശ്വസിച്ചാൽ
അവനൊടകൂടപാപമരണത്തിൽനിന്നു ജീവിച്ചെഴുനീല്പാൻ സംഗതിവരും.
പാപബൊധം ഉള്ളവന്നെ ദെവബൊധം ഉണ്ടാകും. അത്രൊടം മനസ്സഴഞ്ഞില്ല
എങ്കിൽ

തന്നിഷ്ടത്തിന്നു മരുന്നില്ല
പാപി ചെല്ലുന്നെടം പാതാളം

5. മൊഹവും ഭയവും

പാപത്തിന്റെ ശക്തി അല്പം എങ്കിലും അറിഞ്ഞുകൊണ്ടാൽ മനുഷ്യൻ
തന്നെതാൻ നിരസിക്കെ ആവു. എങ്ങിനെ എന്നാൽ, ഒന്നു കണ്ടാൽ
മൊഹപരവശനായ്‌വരും, മറെറാന്നു കണ്ടാൽ ഭയപരവശനായുംപൊകും.
സ്വവശനായി നില്പാൻ കഴിവില്ല.

ചാലിയന്റെ ഓടംപൊലെ

ദൈവം രാജാവാക്കി ചമെച്ച മനുഷ്യൻ അടിമയായി പൊയി സത്യം-
സർവ്വഗുണവാനായ ദൈവത്തെ കുറിച്ചു മാത്രം വാഞ്ഛിരിപ്പാനും ശങ്കിപ്പാനും
മനസ്സവരുന്നില്ല. ഇങ്ങിനെ നാനാ മൊഹഭയങ്ങളും മനുഷ്യന്നുള്ളിൽ കൂടി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/98&oldid=199791" എന്ന താളിൽനിന്ന് ശേഖരിച്ചത്