താൾ:33A11415.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 27

വളർന്നു തമ്മിൽ കലഹിച്ചു അതിലെ സത്യവിള ഒക്കയും ചവിട്ടി കുരട്ടി
പൊകുന്നു. മൊഹത്തിന്നു പറഞ്ഞമൊഴികളാവതു.

കിഴങ്ങുകണ്ട പണിയൻ ചിരിക്കുമ്പൊലെ
ചെക്കിപ്പുവൊടശൈത്താൻ ചുറഞ്ഞപൊലെ
വെള്ളം കണ്ട പൊത്തുപൊലെ
കള്ളുകണ്ട ഈച്ചപ്പൊലെ
പിണം കണ്ട കഴുപൊലെ
നെൽപൊതിയിൽ പൂക്ക മൂഷികൻപൊലെ
കൊഴിയിറച്ചിതിന്നുമാറുണ്ടുകൊഴിപ്പുചൂടുമാറുണ്ടൊ
അണ്ണാക്കിലെതൊൽ അശെഷം പൊയാലും അംശത്തിൽ ഒട്ടും
കുറക ഇല്ല.
തന്നിൽ എളിയത തനിക്ക ഇര
കൊല്ലപ്പെരുവഴി തള്ളെക്കുസ്ത്രീധനമൊ. എങ്കിലും-അതിമൊഹം
ചക്രം ചവിട്ടും
കൊതിച്ചതുവരാ വിധിച്ചതെവരും
അതല്ലാതെ മൊഹങ്ങൾ പലപ്പൊഴും തമ്മിൽ കലഹിച്ചുമൊഹിക്കു
ക്ലെശം വരുത്തുന്നു.
കച്ചിട്ടിറക്കിയുംകൂടാ മധുരിച്ചിട്ടു തുപ്പിയുംകൂടാ
കൊത്തിക്കൊണ്ടുപറക്കാനും പാടില്ല വെച്ചൊണ്ടുതിന്മാനും
പാടില്ല.
അരചനെകൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക അരചനുമില്ല
പുരുഷനുമില്ല
ചിലമൊഹങ്ങൾക്ക അല്പവും നിവൃത്തിവരുന്നില്ല
ആശ വലിയൊൻ അതാവു പെട്ടുപൊം
നിലാവുകണ്ട നായി വെള്ളം കുടിക്കുമ്പൊലെ
അരികത്തുള്ളതിൽ മൊഹം ഇല്ലല്ലൊ
മുറ്റത്തു മുല്ലെക്ക മണം ഇല്ല
പെരുവഴിത്തൂവെക്ക അരമില്ല
ചിലതിന്നു നിവൃത്തിവന്നാലും ഉടനെ അനിഷ്ടം തൊന്നുന്നു.
കൊടിഉടുത്തു കുളങ്ങര ചെന്നാൽ കൊണ്ടതിൽ പാതി വില
ഒടുക്കം മണ്ണാശകൾ എല്ലാം തൃപ്തിവരുവൊളം അനുഭവിച്ചാലും എന്തു
കുടൽ വലിയൊന്നു ചക്ക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/99&oldid=199792" എന്ന താളിൽനിന്ന് ശേഖരിച്ചത്