താൾ:33A11415.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 25

ആസനത്തിൽ പുൺ അങ്ങാടിയിൽ കാട്ടരുത
കുന്തം കൊടുത്തു കുത്തിക്കൊല്ലാ

അതു ദെവസന്നിധിയിലെക്കു പൊരാ സജ്ജനങ്ങൾ മുമ്പാകെയും
പൊരാ. ഭെദം വരുത്തെണം എങ്കിൽ വൈദ്യനൊടദീന വിവരം താന്തന്നെ എറ്റു
പറയുമല്ലൊ. ആത്മവ്യാധിക്കു ചികിത്സിക്കുന്ന വൈദ്യനെ താൻ അറിയാതെ
ഇരുന്നാലും അവനൊടു പരിചയമുള്ളവരെ അറിയിക്കെണ്ടെ. ഗൂഢമായത
എല്ലാം അവസാനത്തിൽ പരസ്യമാകും ചിലത ഇപ്പൊഴും വെളിവാകും

കണ്ടാൽ അറിയാം കൊണ്ടാൽ കൊടുക്കുന്നത
കാക്കനൊക്കറിയും കാട്ടി ആൾ അറിയും
കിണ്ണം വീണു ഒശയും കെട്ടു
കുഞ്ഞന്റെ കണ്ണുണ്ടമ്മിയുടെ ഉള്ളിലും
തന്നെതാൻ അറിയാഞ്ഞാൽ പിന്നെ താൻ അറിയും

ദൈവം ഉറങ്ങുന്നില്ലല്ലൊ. അവൻ എല്ലാ കുറ്റങ്ങളെയും കണ്ടു ന്യായം
വിസ്തരിച്ചു വിധിക്കുന്നു.

അംശത്തിൽ അധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ
വീഴും.
കൊണ്ടാൽകൊണ്ടപരിചു
താഴെകൊയ്തവൻ എറെ ചുമക്കെണം

ദൈവം സകല മനുഷ്യർക്കും നടുതീർക്കെണ്ടതിന്നു ഒര അവധി
നിശ്ചയിച്ചു വെക്കയാൽ എല്ലാ ദൊഷത്തിന്നും ഇപ്പൊൾ പരസ്യമായി ശിക്ഷ
കല്പിക്കാതെ ഇരിക്കുന്നു എങ്കിലും പാപം സൗഖ്യത്തെ അല്ല ദുഃഖത്തെ തന്നെ
വരുത്തുന്നു എന്ന ഇപ്പൊഴും പ്രസിദ്ധം. പാപത്തിന്റെ കൂലി പലവിധമായ
മരണം തന്നെ.

ഉപ്പുതിന്നാൽ തണ്ണീർ കുടിക്കും
കക്കുവാൻ പഠിച്ചാൽ ഞെലുവാൻ പഠിക്കെണം
കാമം കാലൻ
കൊപിക്കു കുരണ
താന്താൻ കുഴിച്ചതിൽ താന്താൻ(വീഴും)
നീർനിന്നെടത്തൊളം ചെറുകെട്ടും
പറഞ്ഞാൽ കെൾക്കാത്തവന്നുവന്നാൽ ഖെദം ഇല്ല.
മലർന്നു കിടന്നു തുപ്പിയാൽ മാറത്തുവീഴും

ഇങ്ങിനെ ഓരൊ ശിക്ഷകളെ അനുഭവിച്ചശെഷമത്രെ ചെയ്ത ദൊഷങ്ങളുടെ
ബൊധം ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/97&oldid=199790" എന്ന താളിൽനിന്ന് ശേഖരിച്ചത്