താൾ:33A11415.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 പഴഞ്ചൊൽമാല

അകലമാകയാൽ മത്തന്മാരായ അനെകം ജനങ്ങൾ അതിൽ നടന്നു ഈ എന്റെ
പ്രയത്നത്താലും വലിയൊരുടെ തുണയാലും ദൊഷം തീർന്നു ഗതിവരും എന്നു
വെറുതെ പ്രമാണിച്ചു വലിവിനൊടു ചെറുക്കാതെ ദുഃഖ സാഗരത്തിങ്കലെക്ക
ഒഴുകുന്നു.

പൂളം കൊണ്ടു പാലം ഇട്ടാൽ കാലം കൊണ്ടറിയാം
മാറാത്ത വ്യാധിക്ക എത്താത്ത മരുന്നു
രത്നം കളഞ്ഞുടൻ ചെങ്കൽ എടുക്ക
സമ്മതം മറഞ്ഞു ദുർമദം നിറഞ്ഞു

മറെറ വഴി ഇടുക്കമാകയാൽ അത ചിലർക്കമാത്രം ഉചിതമായതു. എന്റെ
ക്രിയ എന്ത മനുഷ്യസഹായവും എന്ത അതെല്ലാം പൊരാ എന്നറിഞ്ഞു
ദെവകരുണയെ ആശിച്ചു തങ്ങളെ ദൈവത്തിങ്കൽ ഭരമെല്പിക്കുന്നു എങ്കിലെ
ആയവന്റെ ശക്തിയാൽ പഴയ മനസ്സ യെശുവൊടുകൂട മരിക്കുന്നു.

ചത്തു കിടക്കിലെ ഒത്തു കിടക്കും
പുതിയ മനസ്സ ദെവസാദൃശ്യപ്രകാരം ജനിച്ചു വളരുന്നു.
വെട്ടാളൻ പൊറ്റിയ പുഴുവെ പൊലെ

ഈ രഹസ്യങ്ങളെ അറിവാൻ മദം കുറഞ്ഞവർക്കെ കഴിയും.
ശെഷമുള്ളവർ തങ്ങൾ സങ്കല്‌പിച്ച ദെവകളെയും ബിംബങ്ങളെയും തങ്ങൾ
പരിഹസിച്ചാലും ഇടുക്കമുള്ളവഴിയെ നിരസിക്കും

അണിയലം കെട്ടിയെ ദൈവമാവു
കൊണ്ടാടിയാൽ കുരങ്ങും ദൈവം
താനുണ്ണാ തെവർവരം കൊടുക്കുമൊ
കൊട്ടം പൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു
ചിലർരണ്ടു മാർഗ്ഗങ്ങളെയും ഒന്നാക്കുവാൻ നൊക്കും.
ഇരുതൊണിയിൽ കാൽവെച്ചാൽ നടുവിൽ കാണാം.
അവർ എല്ലാവരും
കുഴിയാനയുടെ ചെൽ പറയുന്തൊറും വഴിയൊട്ടു
കുരുടന്മാർ ആനയെകണ്ടപൊലെ
അറിയാത്തവന്ന ആനപടൽ
വിശ്വാസമില്ലത്തവർക്ക കഴുത്തറുത്തുകാണിച്ചാലും
കണ്കെ ട്ടെന്നെവരും

അതുകൊണ്ടു സത്യമാർഗ്ഗത്തെ എല്ലാവർക്കും കാട്ടെണ്ടുന്നത എങ്കിലും
മുത്തുകളെ പന്നികൾക്കായി എറിയരുത. സുവിശെഷ സത്യം എല്ലാവരിലും
ഫലിക്കും എന്ന നിരൂപിക്കയും അരുത.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/94&oldid=199786" എന്ന താളിൽനിന്ന് ശേഖരിച്ചത്