താൾ:33A11415.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 23

കുരങ്ങിന്റെ കൈയിൽ മാലകിട്ടിയതുപൊലെ
പൊത്തിന്റെ ചെവിട്ടിൽ കിന്നരംവായിക്കുന്നതുപൊലെ
പാമ്പിന്നു പാൽവിഷം പശുവിന്നു പുല്ലുപാൽ

കുത്തുവാൻ വരുന്ന പൊത്തൊട വെദം ഒതിയാൽ കാര്യമൊ
അവർകുത്തട്ടെ. ശത്രുക്കൾ എത്ര മത്സരിച്ചാലും എന്നെക്കും വിശ്വസിയാതെ
പൊയാലും ദൈവം സ്ഥാപിച്ചതിനെ ഇളക്ക ഇല്ല.

കുനിയൻ മദിച്ചാലും ഗൊപുരം ഇടിക്കാ
തിരുവായ്ക്കെതിർവായില്ല
മലയൊടകൊണ്ടക്കലം എറിയല്ല

4. പാപവും മരണവും

പാപം ഉണ്ടായവിവരം പഴഞ്ചൊല്ലിന്നു അറിഞ്ഞുകൂടാ. ഇപ്പൊൾ
എല്ലാവരിലും ഉണ്ടെന്നു വെണ്ടുവൊളം സ്പഷ്ടമാകുന്നു. താന്താങ്ങളുടെ
ഹൃദയം താന്താങ്ങൾക്കറിഞ്ഞുകൂടാ.

ചക്കയാകുന്നു ചൂന്നുനൊക്കുവാൻ
അതിന്റെ വ്യാപ്തിയും ഉരുൾചയും കാഠിന്യവും ആർ പറയും.
അകത്തു കത്തിയും പുറത്തു പത്തിയും
ഉള്ളിൽ വജ്രം പുറമെ പത്തി
വായി ചക്കര കൈ കൊക്കര
കാക്കയുടെ ഒച്ചെക്കു പെടിക്കുന്നവൾ അർദ്ധരാത്രിയിൽ തന്നെ
ആറുനീന്തും.
ചിലപ്പൊൾ നല്ലതിനെ വിചാരിച്ചു തുടങ്ങിയാലും നടത്തുവാൻ ശക്തിയും
സ്ഥിരതയും പൊരാ
മനസ്സിൽ ചക്കരമതൃക്കയില്ല
വർദ്ധിച്ച ദൊഷത്തിന്നു ഭെദം വരുത്തുവാൻ നൊക്കുന്നു എങ്കിലും ദുസ്സ്വഭാവം
അധികം ദുഷിച്ചുപൊകുന്നതല്ലാതെ മാറുന്നില്ല.
ഉപ്പു പുളിക്കൂലും മൊട്ട ചതിക്കും
ചെട്ടെക്ക പിണക്കവും അട്ടെക്ക കലക്കവും നല്ലിഷ്ടം
നരി നരെച്ചാലും കടിക്കും
ശ്വാവിന്റെ വാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും നെരെ ആകയില്ല.
നായി നടുകടലിൽ ചെന്നാലും നക്കീട്ടെ കുടിക്കും
തലയുള്ളന്നും മൂക്കിലെ വെള്ളം പറ്റുക ഇല്ല
ശാസ്ത്രമൊ-കത്തുന്ന തീയിൽ നെയ്യി പകരുമ്പൊലെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/95&oldid=199788" എന്ന താളിൽനിന്ന് ശേഖരിച്ചത്