താൾ:33A11415.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 21

പകർന്നു കൊടുക്കുന്നു — ഈ യെശുവാത്മാവുള്ളവർ അത്രെ പാപത്തെ
വെറുപ്പാനും ദൈവത്തിന്നിഷ്ടമുള്ളതഒക്കയും ചെയ്വാനും പ്രാപ്തി ലഭിച്ചവർ.
വൃദ്ധന്മാരുടെ ഉപദെശം നടപ്പുദൃഷ്ടാന്തം മുതലായ സന്മാർഗ്ഗ സാധനങ്ങൾ
ദൊഷത്തെ വെളിപ്പെടുത്തുന്നതല്ലാതെ നന്മ ചെയ്തു നടപ്പാൻ ആരെയും
ആക്കീട്ടില്ല, ഒരു നാളും ആക്കുകയും ഇല്ല.

ഇരുമ്പു പാര വിഴുങ്ങി ചുക്കുവെള്ളം കുടിച്ചാൽ ദഹനം വരുമൊ.

3. സത്യവും അസത്യവും

അനാദിയായ ദൈവം തന്നെ ഉരുൾചവരാത്ത സത്യസ്വരൂപൻ. അവൻ
സൃഷ്ടിച്ച ദെഹികളും എല്ലാം മായ അറിയാതെ വാണുതുടങ്ങി —

അതിൽ പ്രധാനിയായൊരുത്തൻ തന്റെ ഇഷ്ടത്താലെ ഞാനും ദൈവം
എന്നുവെച്ചു ഡംഭിച്ച കള്ളനായി പൊയി, സാത്താൻ എന്ന അവന്റെ പെർ.
അവൻ പറഞ്ഞ ദുർബൊധംകെട്ടിട നമ്മുടെ ആദ്യപിതാക്കന്മാരും സത്യത്തെ
വിട്ടു പാപത്തിൽ അകപ്പെടുകകൊണ്ടു നെർതന്നെ നമുക്കു വെണ്ടുന്നത എന്ന
ഒർ ഒർമശെഷിച്ചിരിക്കുന്നതല്ലാതെ സത്യത്തിന്റെശക്തിഎങ്ങും മറഞ്ഞുപൊയി.
ആകയാൽ

ഉള്ളത പറഞ്ഞാൽ ഉറിയും ചിരിക്കും
കാലം നീളം ചെന്നാൽ നെർതാനെ അറിയാം
ചക്കരെക്ക അകവും പുറവും ഒക്കും
നെർപറഞ്ഞാൽ നെരത്തെ പൊകാം
എന്നിങ്ങിനെ പുകണ്ണുകൊണ്ടിരിക്കിലും ചിലപ്പൊൾ സത്യമായത
എല്ലാവകക്കാർക്കും ബൊധിച്ചാലും
പൊട്ടൻ പറഞ്ഞതു പട്ടെരിയും വിധിക്കും
അസത്യം നിഷ്ഫലം എന്നുതൊന്നിയാലും
പകരാതെ നിറെച്ചാൽ കൊരാതെ ഒഴിയും
മനുഷ്യർക്കാർക്കും അകവും പുറവും ഒക്കുന്നില്ല. സത്യത്തിൽ വളരെ പ്രിയവും
ഇല്ല.
തളികയിൽ ഉണ്ടാലും തെക്കും
കാര്യം പറയുമ്പൊൾ കാലുഷ്യം പറയല്ലെ
മുഖപക്ഷം കൂടാതെ ആരും സത്യത്തെ എടുക്കയും ഇല്ല
ചെറിയൊൻ പറഞ്ഞാൽ ചെവിട്ടിൽ പൊകാ

അസത്യത്തിന്റെ പിതാവായ പിശാച ഇന്നെവരെയും ഈ
ലൊകത്തിന്റെ രാജാവായി എഴുന്നെള്ളുന്നു. അവനെ ജയിക്കെണ്ടതിന്നു
ദെവപുത്രൻ എന്ന സത്യം അവതരിച്ചു വന്നതിനാൽ സത്യം അസത്യം എന്ന
രണ്ടമാർഗ്ഗങ്ങൾ ഉണ്ടായി തമ്മിൽ കടുമ്പടകൂടി വരുന്നുണ്ടു. അതിൽ ഒരു വഴി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/93&oldid=199785" എന്ന താളിൽനിന്ന് ശേഖരിച്ചത്