താൾ:33A11415.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്രകാരമുള്ളകുക്ഷിസെവമനുഷ്യരിലുംഉണ്ടു—തിന്മാൻഉണ്ടെ
ങ്കിൽമറ്റൊരുവിചാരവുംഇല്ലവയറുതന്നെപ്രമാണം— ഭക്ഷ
ണംകിട്ടുന്നസ്ഥലംദൂരത്തുനിന്നുമണത്തുഅന്നന്നുകാണുന്നതുപി
ടിച്ചടക്കിആത്മാവിന്നുഹാനിവന്നാലുംവിടാതെസെവിച്ചുവിശപ്പി
ന്നുവെണ്ടിഎതുദൊഷമെങ്കിലുംചെയ്യും—

ആനയുംഎന്റെഹൃദയത്തിലൊഎന്നുപറഞ്ഞാൽഎന്തു
ഉത്തരം—സംശയമില്ലവലിയൊർആനഉണ്ടുഅതുമൊഹം തന്നെ—
മൊഹത്താൽ മദിച്ചആനയൊളംഭയങ്കരമായഒരുജന്തുവുംഇല്ല.
അപ്രകാരംതന്നെമനുഷ്യന്റെസ്വഭാവം—ഹൃദയഭവനത്തിൽകാ
മമൊഹങ്ങളെപൊലെ പ്രിയത്തൊടെപൊറ്റിവളൎത്തുന്നമറ്റൊ
രുപാപവുംഇല്ല—എന്നുതൊന്നുന്നു—വിവാഹത്തെദൈവംതന്നെ
കല്പിച്ചുശുദ്ധംഎന്നുവിധിച്ചുംഇരിക്കുന്നു—മനുഷ്യൻഅതിനെവ
ഷളാക്കി ഒരുവൻപലസ്ത്രീകളെയുംഒരുത്തിപലപുരുഷന്മാരെയും
എടുത്തുകൊണ്ടുമറ്റുംഅനെകദുൎവൃത്തികളെചെയ്തുംനടന്നുയൌ
വംപൊക്കുന്നുവല്ലൊ—പുലയാട്ടുപുരുഷമൈഥുനംമുതലായഅവ
ലക്ഷണക്രിയകളെചെയ്യാത്തകാലത്തുംആവകതന്നെമനസ്സി
ലും വിചാരത്തിലുംപാട്ടിലുംസംഭാഷണത്തിലുംനിത്യംഉണ്ടു—ആന
യൊടുകളിക്കരുത്എന്നുള്ളതുമറന്നുപൊയി—അയ്യൊനമ്മുടെവങ്കാ
ട്ടിൽസിംഹവുംആനയുംഒരുപൊലെതന്നെവാഴുന്നുഎന്നപ
റവാനെഉള്ളു—

മറ്റുള്ളമൃഗങ്ങളുംഎണ്ണമില്ലാതൊളമുണ്ടു അതിന്നുചിത്രംഒ
ന്നുംഎത്തുകയില്ല—വിളക്കൊടുപാറിയപാറ്റകപ്പലിൽപൊയകൂമ
ചാപല്യംപെരുകിയകുരങ്ങ്—പകൽകാണാത്തനത്തു—ഇത്യാദിഅ
റിയാമല്ലൊ—അതാഒരുത്തൻകടിഞ്ഞാണില്ലാത്തകുതിരെക്കുംകാ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/353&oldid=200057" എന്ന താളിൽനിന്ന് ശേഖരിച്ചത്