താൾ:33A11415.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 267

8. അതിന്റെ ശേഷം, ചില അല്പ പാപകർമ്മങ്ങളെകൊണ്ടു പരസ്യമായി
കളിക്കുന്നു.

9. ഇപ്രകാരം അവർ കഠിനന്മാരായി തീർന്നിട്ടു തങ്ങളെ ഉള്ള പോലെ
കാട്ടി, ഒരതിശയത്താൽ രക്ഷ വരാഞ്ഞാൽ പാപാബ്ധിയിൽ മുഴുകി തങ്ങളുടെ
വഞ്ചനയിൽ നശിച്ചു പോകയും ചെയ്യും.

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടതെന്തെന്നാൽ: സഞ്ചാരികൾ
ആഭിചാരനിലം വിട്ടുപോന്നാറെ, ബയൂലാരാജ്യത്തിൽ എത്തി. ആ ദേശത്തിലേ
വഴി ഋജുവായുള്ളതാക (ചൊവ്വുള്ളതാക) കൊണ്ടു അവർ കുറെ കാലം
ആശ്വസിച്ചിരുന്നു. അവിടെ അവർ പക്ഷികൾ പാടുന്നതും നിത്യം കേട്ടു,
ഭൂമിയിൽ വിടർന്ന പുഷ്പങ്ങളെയും ദിനംതോറും കണ്ടു, മരണനിഴലിന്റെ
താഴ്വരയും ആശാഭഗ്നാസുരന്റെ സംശയപുരിയും അകലയായതിനാൽ
സൂര്യൻ ഇടവിടാതെ പ്രകാശിച്ചു. ആ ദേശം സ്വർഗ്ഗത്തിന്റെ അതിർ തന്നെ
ആകകൊണ്ടു തെജോമയന്മാരുടെ (ദൈവദൂതന്മാരുടെ) സഞ്ചാരം പലപ്പോഴും
ഉണ്ടായതല്ലാതെ, അവർഅന്വേഷിച്ച പട്ടണത്തെയും നിവാസികളെയും കണ്ടു,
ആ ദേശത്തിലും മണവാളന്നും മണവാളസ്ത്രീക്കും ഉണ്ടായ വിവാഹകരാർ
പുതുതാക്കപ്പെട്ടു, മണവാളൻ മണവാളസ്ത്രീയുടെ മേൽ സന്തോഷിക്കുന്ന
പ്രകാരം അവരുടെ ദൈവം അവരുടെ മേൽ സന്തോഷിക്കയും ചെയ്തു. (യശ.62,
5) അവിടെ ധാന്യത്തിലും വീഞ്ഞിലും ഒരു കുറവു വരാതെ അവർ സകല
സഞ്ചാരകാലത്തിൽ അന്വേഷിച്ച നന്മകൾ ധാരാളമായി സാധിച്ചു. ഇതാ നിന്റെ
രക്ഷ വരുന്നു എന്നു ചിയോൻ പുത്രിയോടു പറവിൻ; അവനോടു കൂടി
പ്രതിഫലവും ഉണ്ടു എന്നുള്ള പാട്ടുകളെ പട്ടണത്തിൽനിന്നു കേട്ടു (യശ. 62, 11)
കർത്തൃരക്ഷിതന്മാരും പരിശുദ്ധജനവും എന്ന് ആ നാട്ടുകാർ എല്ലാവരും
അവർക്ക പേരിടുകയും ചെയ്തു. (യശ. 62, 12)

അന്വേഷിച്ച രാജ്യത്തിന്നു അടുത്തിരിക്കുന്ന ആ ദേശത്തിൽ അവർ
സഞ്ചരിച്ചു ദൂരം വിട്ട സ്ഥലങ്ങളിലേക്കാൾ അധികം ഇതിൽ സന്തോഷിച്ചു.
പട്ടണത്തിന്നു അടുക്കുമ്പോൾ അതു നാനാരത്നസുവർണ്ണങ്ങളെക്കൊണ്ടു
പണിതും തെരുവീഥികൾ പൊന്നു കൊണ്ടു പടുത്തതുമാകുന്നതിനാൽ, ഉണ്ടായ
മഹത്വത്തോടു സൂര്യരശ്മി കലർന്നതുകണ്ട ശേഷം, ക്രിസ്തിയന്നു ആശാവശാൽ
ദീനം പിടിച്ചപ്പോൾ, ആശാമയനും കുറെ സുഖക്കേടു വന്നാറെ, അവർ ചില
സമയം കിടക്കയും നിങ്ങൾ എന്റെ പ്രിയനെ കണ്ടാൽ ഞാൻ സ്നേഹ
പരവശനായിരിക്കുന്നു എന്നു അവനോടു പറവിൻ എന്നു വിളിക്കയും ചെയ്തു.

പിന്നെ അവർ അല്പം ശക്തി ഏറ്റു ദീനവും സഹിപ്പാൻ
പരിചയമുണ്ടായപ്പോൾ, യാത്രയായി പട്ടണത്തിന്നു അടുത്ത ശേഷം, നേർവ്വഴിക്ക
എതിരെ വാതിലുകൾ തുറന്നിരിക്കുന്ന പൂങ്കാവുകളും മുന്തിരിങ്ങാത്തോട്ടങ്ങളും
മറ്റും കണ്ടു, വഴി അരികെ നില്ക്കുന്ന തോട്ടക്കാരനോട് ഈ വിശിഷ്ട

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/339&oldid=200041" എന്ന താളിൽനിന്ന് ശേഖരിച്ചത്