താൾ:33A11415.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 സഞ്ചാരിയുടെ പ്രയാണം

എന്തു ആവശ്യം എന്നു വിചാരിച്ചു പിന്നെയും ലോകത്തോടു ചേരുന്നു.

3. അടുത്തിരിക്കുന്ന നിന്ദയും അവർക്ക് ഒർ ഇടർച്ച. ഡംഭികളും
തന്നിഷ്ടക്കാരുമായവർക്ക ഭക്തി എത്രയും നീരസവും നിന്ദ്യവുമാകകൊണ്ടു
നരകഭയവും വരുവാനുള്ള കോപത്തിന്റെ ഓർമ്മയും വിട്ടശേഷം, അവർ
മുമ്പേത്ത വെറുപ്പിലേക്ക് മടങ്ങി ചെല്ലും.

4. കുറ്റത്തെളിവും ഭയത്തിന്റെ ഓർമ്മയും അവർക്ക്
അസഹ്യമാകകൊണ്ടും, നാശം വരുന്നതിന്മുമ്പെ അതു വിചാരിക്കേണ്ടതിന്നു
മനസ്സില്ലായ്മകൊണ്ടും നീതിമാൻ ധാവനം ചെയ്തു (തെറ്റിപ്പോയി) രക്ഷ
പ്രാപിക്കുന്ന ഇടത്തിലേക്ക് ഓടി ചെല്ലുവാൻ സംഗതി വരാതെ ദൈവകോപവും
ഭയങ്കരങ്ങളും മറന്നശേഷം, അവർ തങ്ങളുടെ ഹൃദയം കഠിനമാക്കി
കഠോരവഴികളിൽ തന്നെ നടക്കും.

ക്രിസ്തി: നീ പറഞ്ഞത് ഏകദേശം ഒക്കും; അവരുടെ മനസ്സിന്നും
ഇച്ഛകൾക്കും മാറ്റം വരാത്തത് സകലത്തിന്റെ കാരണം.
ന്യായാധിപതിയുടെ മുമ്പാകെ നില്ക്കുന്ന കള്ളൻ ഭയപ്പെട്ടു വിറെച്ചു
അനുതാപം ചെയ്യുന്നു എന്നു തോന്നുന്നു എങ്കിലും, അവന്റെ മനസ്സ് മാറി
കവർച്ചയും കളവും വെറുക്കായ്കകൊണ്ടു വിട്ടു പോയശേഷം, ഉടനെ
കള്ളപ്രവൃത്തികളെ തന്നെ ചെയ്യുന്നപ്രകാരം ആ മനുഷ്യരും ആചരിക്കുന്നു.

ആശാ: ഞാൻ ഇപ്പോൾ ആ പിൻവീഴ്ചയുടെ കാരണങ്ങളെ കുറെ
നിന്നോടു പറഞ്ഞുവല്ലോ. എന്നാൽ അതിന്റെ ക്രമങ്ങളെ നിന്നിൽനിന്നു
കേൾക്കേണ്ടതിന്നു ആവശ്യമായിരുന്നു.

ക്രിസ്തി: പറയാമല്ലോ!

1. ദൈവം, മരണം,ന്യായവിധി എന്നിവറ്റെ കുറിച്ചുള്ള വിചാരം ആയവർ
മിക്കതും വിടുന്നു.

2. അവർ ക്രമത്താലെ പ്രാർത്ഥനയും ഇഛ്ശയടക്കവും ജാഗരണവും
പാപം നിമിത്തമുള്ള സന്താപവും ഉപേക്ഷിക്കുന്നു.

3. അവർ ഭക്തിയുള്ളവരുടെ സംസർഗ്ഗത്തെ ഒഴിക്കുന്നു.

4. അവർ ദൈവവചനം കേൾക്കുന്നതിലും വായിക്കുന്നതിലും മറ്റും
ഭക്തിക്ക് അടുത്ത കാര്യങ്ങളിലും മടിയുള്ളവരായി തീരുന്നു.

5. അവർ പൈശാചഭാവം പൂണ്ടു വിശ്വാസികളെകൊണ്ടു ഒരൊ
ദുഷ്കീർത്തികളെ ഉണ്ടാക്കി, അവരിൽ കാണുന്ന കുറവുകൾ നിമിത്തം, ഞങ്ങൾ
ഭക്തിമാർഗ്ഗം ഉപേക്ഷിച്ചു എന്നു പറവാനായി സംഗതി അന്വേഷിക്കുന്നു.

6. അതിന്റെ ശേഷം അവർ ജഡാനുസാരികളും പാപിഷ്ടരും
മോഹമഹീയാന്മാരുമായവരോടു ചേർന്നു പോകും.

7. ഇതിൽ പിന്നെ അവർ നാനാവിധ ദുർവ്വാക്കുകൾ പറയുന്നതിലും
കേൾക്കുന്നതിലും രസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/338&oldid=200040" എന്ന താളിൽനിന്ന് ശേഖരിച്ചത്