താൾ:33A11415.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

268 സഞ്ചാരിയുടെ പ്രയാണം

മുന്തിരിങ്ങാത്തോട്ടങ്ങളും ഉദ്യാനങ്ങളും (പൂങ്കാവുകളും) ആർക്കുള്ളതാകുന്നു?
എന്നു ചോദിച്ചാറെ, അവൻ രാജാവ് ഇതൊക്കെ തനിക്ക് സന്തോഷത്തിന്നും
സഞ്ചാരികൾക്ക് ആശ്വാസത്തിന്നും വേണ്ടി ഉണ്ടാക്കിച്ചിരിക്കുന്നു എന്നുചൊല്ലി,
അവരെ മുന്തിരിങ്ങാത്തോട്ടങ്ങളുടെ അകത്തു കടത്തി: നിങ്ങൾക്ക ഇഷ്ടം
പോലെ ഭക്ഷിച്ചു ആശ്വസിക്കാം എന്നു പറഞ്ഞു, രാജവഴികളെയും അവന്നു
ഇഷ്ടവാസസ്ഥലങ്ങളായ വള്ളിക്കെട്ടുകളെയും കാണിച്ച ശേഷം, അവർ
അവിടെ പാർത്തുറങ്ങി.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: അവർ സകല
സഞ്ചാരത്തിലും ചെയ്തതിനേക്കാൾ ആ സമയം തന്നെ അധികമായി ഉറക്കത്തിൽ
സംസാരിച്ചതുകൊണ്ടു ഞാൻ അതിശയിച്ചാറെ, തോട്ടക്കാരൻ എന്നോട് "നീ
ഈ കാര്യം നിമിത്തം ആശ്ചര്യപ്പെടുന്നതു എന്തു? ഈ മുന്തിരിങ്ങാപ്പഴങ്ങളുടെ
മഹാമധുരം ഉറങ്ങുന്നവരുടെ അധരങ്ങളെയും സംസാരിക്കുമാറാക്കുന്നു" എന്നു
പറഞ്ഞു (പാട്ട. 7, 9)

പിന്നെ അവർ ഉണർന്നാറെ, പട്ടണത്തിലേക്ക് പുറപ്പെട്ടു എങ്കിലും ഞാൻ
പറഞ്ഞ പ്രകാരം ആ പട്ടണം ശുദ്ധ പൊന്മയമായും സൂര്യരസ്മി കലർന്നു
പ്രസന്നമായുമിരിക്കകൊണ്ടു അവർക്കു നോക്കുവാൻ വേണ്ടി ഒരു
വിശിഷ്ടദർപ്പണം (കണ്ണാടി) ആവശ്യമായിരുന്നു. (2 കൊ.3, 18) അവർ ഇങ്ങിനെ
നടന്നുകൊണ്ടിരിക്കുമ്പോൾ, സ്വർണ്ണമയവസ്ത്രം ഉടുത്ത രണ്ടു തേജോമുഖന്മാർ
എതിരെ വരികയും ചെയ്തു.

ആയാളുകൾ സഞ്ചാരികളോടു: നിങ്ങൾ എവിടെ നിന്നു വരുന്നു? എന്നു
ചോദിച്ചാറെ, അവർ അതു അറിയിച്ചു. അപ്പോൾ അവർ വഴിയിൽവെച്ചു എവിടെ
എല്ലാം പാർത്തു എന്നും എന്തെല്ലാം സങ്കടങ്ങളും കഷ്ടങ്ങളും സഹിച്ചു എന്നും
എന്തെല്ലാം ആശ്വാസവും സന്തോഷവും അനുഭവിച്ചു എന്നും ചോദിച്ചതിന്നു
സഞ്ചാരികൾ എല്ലാം വിവരമായി പറഞ്ഞാറെ: നിങ്ങൾ പട്ടണത്തിൽ
എത്തുമ്മുമ്പെ ഇനി രണ്ടു കഷ്ടങ്ങളെ മാത്രം സഹിക്കേണ്ടി വരും എന്നു
അറിയിച്ചത് കേട്ടു, ക്രിസ്തിയനും കൂട്ടാളിയും നിങ്ങൾ ഞങ്ങളോടു കൂട വരെണം
എന്ന അപേക്ഷിച്ചപ്പോൾ, അവർ വരാം എങ്കിലും നിങ്ങൾ തന്നെ വിശ്വാസത്താൽ
സകലവും സാധിക്കേണം എന്നു പറഞ്ഞിട്ടു പട്ടണവാതിലിനെ കാണുന്ന
വരെയും ഒരുമിച്ചുനടന്നു എന്നു ഞാൻ സ്വപ്നത്തിൽ കണ്ടു. പിന്നെ അവർക്കും
പട്ടണവാതിലിന്നും മദ്ധ്യെ എത്രയും ആഴമുള്ളൊരു പുഴ ഉണ്ടായിരുന്നു. അവിടെ
കടപ്പാൻ പാലമില്ലായ്കകൊണ്ടു സഞ്ചാരികൾ സ്തംഭിച്ചു നില്ക്കുമ്പോൾ,
തേജോമയന്മാർ നിങ്ങൾ ഇതിൽ കൂടി കടക്കാതെ കണ്ടു വാതിൽക്കൽ
എത്തുവാൻ കഴികയില്ല എന്നു പറഞ്ഞു.

അപ്പോൾ സഞ്ചാരികൾ വാതിൽക്കൽ ചെല്ലേണ്ടതിന്നു മറെറാരു വഴി
ഇല്ലയൊ? എന്നു ചോദിച്ചതിന്നു അവർ: ഉണ്ടു എങ്കിലും ലോകാരംഭം തുടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/340&oldid=200042" എന്ന താളിൽനിന്ന് ശേഖരിച്ചത്