താൾ:33A11415.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 265

ഭക്തിവേഷം ധരിക്കയും ചെയ്ത കാലാനുസാരിയെ നീ അറിയുമൊ?

ആശാ: അറിയും; അവൻ നേരസ്ഥനഗരത്തിൽ നിന്നു രണ്ടു നാഴിക
ദൂരമായിരിക്കുന്ന അകരുണനാട്ടിൽ വസിച്ച പിന്തിരിപ്പന്റെ സമീപത്തു തന്നെ
പാർത്തു.

ക്രിസ്തി: അതെ അവരിരുവരും ഒരു പറമ്പിൽ തന്നെ പാർത്തു. ആ
മനുഷ്യൻ ഒരിക്കൽ നല്ലവണ്ണം ഉണർന്നു, പാപത്തെയും അതിന്നു വരുന്ന
കൂലിയെയും വിചാരിച്ചു ഭയപ്പെട്ടു എന്നു എനിക്ക തോന്നുന്നു.

ആശാ:അതിന്നു സംശയമില്ല; അവൻ എന്റെ ഭവനത്തിൽനിന്നു മൂന്നു
നാഴിക ദൂരമേ പാർക്കകൊണ്ടു പലപ്പോഴും എന്റെ അടുക്കൽ വന്നു, കണ്ണീരും
ഒഴുക്കിയതിനാൽ എനിക്ക് അവനിൽ ബഹുമമത ഉണ്ടായിരുന്നു. എങ്കിലും
കർത്താവേ, കർത്താവേ, എന്നു പറയുന്നവനെല്ലാം സ്വർഗ്ഗരാജ്യത്തിൽ
കടക്കയില്ല എന്ന വാക്കു എത്രയും സത്യം. (മത്താ. 7,21 )

ക്രിസ്തി: ഞാനും യാത്രയാകും എന്ന അവൻ ഒരിക്കൽ എന്നോടു പറഞ്ഞു
എങ്കിലും, കുറെ കാലം കഴിഞ്ഞശേഷം സ്വരക്ഷകൻ എന്നൊരുത്തനോടു
ചേർന്നു എനിക്ക് അന്യനായ്തീർന്നു.

ആശാ: ആ വകക്കാർ ഇത്ര വേഗം പിൻവാങ്ങി പോകുന്നതിന്നു എന്തു
സംഗതി?

ക്രിസ്തി: ഇതിൽ നിന്റെ പക്ഷം എന്തു?

ആശാ: അതിന്നു നാലു കാരണങ്ങൾ ഉണ്ടു, അതാവിതു:

1. അവർക്കു പാപബോധം ഉണ്ടായെങ്കിലും മാനസാന്തരമില്ലായ്ക
കൊണ്ടു ഭക്തിക്കായിട്ടു ഉണർത്തുന്ന കുറ്റങ്ങളുടെ വലിപ്പം മറന്നശേഷം, അവർ
മുമ്പെത്ത മര്യാദകളെ പിന്നെയും ആചരിപ്പാൻ തുനിയും. ഒരു നായ്ക്ക്
മനമ്പിരിച്ചൽ പിടിച്ചാൽ തിന്നതിനെ ഛർദ്ദിക്കും, എങ്കിലും അവൻ ഛർദ്ദിച്ചതിനെ
വെറുക്കായ്കകൊണ്ടു വേദന മാറിയശേഷം ഉടനെ തിരിഞ്ഞു സകലവും
രണ്ടാമതു കപ്പി തിന്നു കളയും. താൻ ഛർദ്ദിച്ചതിലേക്ക് തിരിഞ്ഞ നായി
എന്നെഴുതി ഇരിക്കുന്നുവല്ലോ. അപ്രകാരം ആ മനുഷ്യർ നരകവേദനയുടെ
ഓർമ്മ നിമിത്തം മാത്രം സ്വർഗ്ഗത്തെ ആഗ്രഹിക്കകൊണ്ടു നരകഭയം കുറയും
അളവിൽ സ്വർഗ്ഗീയ ആശയും രക്ഷയിങ്കലെ താല്പര്യവും ക്ഷയിച്ചു പോകും.
ഇങ്ങിനെ കുറ്റത്താൽ ഉണ്ടായ ഭയവും നിത്യജീവമഹത്വങ്ങളുടെ ആശയും
നശിച്ചശേഷം, അവർ ഉടനെ മാറിക്കളയും.

2. മനുഷ്യർക്ക വിറെക്കുന്നതു കുടുക്കിനെ വരുത്തും. (സുഭ. 29.25)
എന്ന വാക്കിൽ കാണുന്ന പ്രകാരം അവരെ അടിമപ്പെടുത്തുന്ന
മാനുഷഭയത്താൽ നരകജ്വാലകൾ ചെവിക്കു ചുറ്റും ജ്വലിച്ചു തീരുന്നെങ്കിൽ,
സ്വർഗ്ഗത്തിലെ താല്പര്യം നീങ്ങി മനസ്സു ഭേദിച്ചു ഇനിയും അല്പം താമസിക്കട്ടേ!
ബദ്ധപ്പാടു ഒന്നും വേണ്ടാ! സകലവും ഉപേക്ഷിച്ചു കഷ്ടങ്ങളെ സഹിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/337&oldid=200039" എന്ന താളിൽനിന്ന് ശേഖരിച്ചത്