താൾ:33A11415.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

264 സഞ്ചാരിയുടെ പ്രയാണം

ക്രിസ്തി: സാരമുള്ള ഭയം മൂന്നു വിധം അത്.

1. രക്ഷാപ്രദമായ പാപബോധത്താൽ വരുന്നു.

2. ഹൃദയത്തെ രക്ഷെക്കായിട്ടു ക്രിസ്തന്നെ മുറുകപ്പിടിക്കുമാറാക്കുന്നു.

3. ദൈവത്തെ ശങ്കിച്ചു അവന്റെ വചനവഴികൾക്കും അഞ്ചുമാറാ
ക്കുന്നതു അല്ലാതെ നാം ഇടത്തോട്ടും വലത്തോട്ടും മാറി ദൈവത്തെ അപമാനിച്ചു
സമാധാനം കെടുത്തു ആത്മാവിനെ ദുഃഖിപ്പിച്ചു. ശത്രുവിന്നു ദൂഷ്യത്തിന്നായി
അവസരം കൊടുത്തു പോകാതിരിക്കേണ്ടതിന്നു നിത്യ സമ്പ്രേക്ഷയെ (മുൻ
കരുതലിനെ) ജനിപ്പിക്കുന്നു.

ആശാ: നല്ലതു നീ പറഞ്ഞതു സത്യം തന്നെ; നാം ഈ ആഭിചാരനിലം
നടന്നൊഴിഞ്ഞില്ലെ?

ക്രിസ്തി: എന്തിന്നു? ഈ സംഭാഷണം അലസലായൊ?

ആശാ: എന്നിട്ടല്ല നാം എവിടെ എത്തി എന്നറിവാൻ വേണ്ടി ഞാൻ
ചോദിച്ചു.

ക്രിസ്തി: ഇനി രണ്ടു നാഴിക മാത്രമേയുള്ളൂ എങ്കിലും നാം
സംസാരിച്ചുകൊണ്ടിരിക്ക; ഭയപ്രദമായ പാപബോധം നന്മെക്കായിട്ടാകുന്നു
എന്നു നിർബ്ബോധന്മാർ അറിയായ്കകൊണ്ടു അവർ അതിനെ അമുക്കി
മുടക്കുന്നു എന്നു നാം പറഞ്ഞുവല്ലൊ.

ആശാ: അവർ അതിനെ എങ്ങിനെ മുടക്കുന്നു.

ക്രിസ്തി: 1. ദൈവകൃതമാകുന്ന (ദൈവം തന്ന) ഈ ഭയം പിശാചിന്റെ
ക്രിയ ആകുന്നു എന്നവർ വിചാരിച്ചു നഷ്ടം വരുത്തുന്ന കാര്യം പോലെ
വിരോധിക്കുന്നു.

2. ഈ ഭയം വിശ്വാസത്തെ ഇടിച്ചു കളയും എന്ന് അവർ വിചാരിച്ചു
ഹൃദയം കഠിനമാക്കുന്നു.

3. വിശ്വാസം അവർക്കു ഒട്ടും ഇല്ലതാനും.

ഭയം ഉചിതമല്ല എന്ന് വിചാരിച്ചു മദിച്ചു കള്ള സമാധാനത്തിൽ
ആശ്രയിക്കയും ചെയ്യുന്നു.

അവർ പണ്ടു ശീലിച്ചുകൊണ്ടിരുന്ന വ്യാജമായ പുണ്യത്തെയും
സ്വപൂജയെയും ഈ ഭയം നീക്കും എന്നു കണ്ടു അതിനെ കഴിയുന്നേടത്തോളം
വിരോധിക്ക.

ആശാ: ഇതിൽ എനിക്ക് പരിചയമുണ്ടു; ഞാൾ എന്നെ തന്നെ
അറിയുന്നതിൽ മുമ്പെ അങ്ങിനെ തന്നെ ചെയ്തു.

ക്രിസ്തി: നാം പഴയ തോഴനായ നിർബ്ബോധനെ ഇപ്പോൾ വിട്ടു
ഉപകാരത്തിന്നായി മറ്റു വല്ലതും സംസാരിക്ക,

ആശാ: നല്ലതു നീ തുടങ്ങുക.

ക്രിസ്തി: പത്തു സംവത്സരം മുമ്പെ നമ്മുടെ രാജ്യത്തിൽ പാർക്കയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/336&oldid=200038" എന്ന താളിൽനിന്ന് ശേഖരിച്ചത്