താൾ:33A11415.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

248 സഞ്ചാരിയുടെ പ്രയാണം

അതിന്റെ നേരെ ഇറക്കുന്നെങ്കിൽ ഗർവ്വംകൊണ്ടും കോപംകൊണ്ടും നിലത്തെ
വിഴുങ്ങുന്നു. കാഹളത്തിൻ ധ്വനിയെ പ്രമാണിക്കുന്നില്ല, കാഹളങ്ങളുടെ
ഇടയിൽ ഹാ! ഹാ! എന്നു വിളിച്ചു യുദ്ധത്തെയും സേനാപതികളുടെ
ആർപ്പിനെയും അട്ടഹാസത്തെയും ദൂരത്തുനിന്നു മണക്കുന്നു, (യോബ. 39, 19,
25).

എന്നാൽ കാലാളുകളായ നാം ശത്രുവിനോടു അടുത്തു പൊരുതുവാൻ
ആഗ്രഹിക്കരുതു. മറ്റെവർ പോരിൽ തോറ്റുപോയ പ്രകാരം കേൾക്കുന്നെങ്കിൽ
നാം അവരേക്കാൾ ധൈര്യത്തോടെ നിന്നു ജയിക്കും എന്നു വിചാരിക്കയുമരുതു
അങ്ങിനെ വിചാരിക്കുന്നവർ പരീക്ഷാകാലത്തിൽ അധികം തോല്ക്കേണ്ടി
വരുമല്ലൊ കർത്താവിന്നു വേണ്ടി മറ്റെല്ലാ മനുഷ്യരേക്കാളും വലിയ കാര്യം
ചെയ്തു നല്ലവണ്ണം പൊരുതാം എന്നു തന്റെ മായാഹൃദയത്തിൽ വിചാരിച്ചിരുന്ന
പ്രേത്രുവിനെ ആ വൈരികൾ എത്ര തോല്പിച്ചു, നഷ്ടം വരുത്തി എന്നു നീ
ഓർക്കുന്നുവൊ?

നേർവഴിയിൽ ഈ വക പിടിച്ചുപറി നടക്കകൊണ്ടു നാം എല്ലാ
ആയുധങ്ങളോളും കൂട പരിചയെയും ധരിച്ചിട്ടു പുറപ്പെടെണം
പരിചയില്ലായ്കയാൽ ലെവിയാഥാനോടു അടുത്തു പൊരുതു ജയിപ്പാൻ
പാടില്ലാതെയായ്വന്നു, പരിച ഇല്ലാഞ്ഞാൽ അവൻ നമ്മെ ഒട്ടും ഭയപ്പെടുകയില്ല.
സകലത്തിന്നും മീതെ വിശ്വാസത്തിന്റെ പരിചയെ പിടിച്ചു കൊണ്ടാൽ
ദുഷ്ടനായവന്റെ ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാൻ കഴിയും (എഫെ 6,
16) എന്നു പരിചയമുള്ളവൻ പറഞ്ഞു. രാജാവ് ഒരു നായകനെ അയക്കെണം
എന്നല്ല, താൻ തന്നെ കൂട പോരെണ്ടതിന്നു നാം പ്രാർത്ഥിക്കുന്നത് നന്നു.
അതിനാൽ ദാവീദ് മരണനിഴലിന്റെ താഴ്വരയിലും സന്തോഷിക്കയും, ദൈവം
കൂടാതെ ഇരുന്നാൽ ഒരു കാലടിപോലും മാറിപോകുന്നതിനേക്കാൾ താൻ
ഇരിക്കുന്ന സ്ഥലത്തു തന്നെ മരിക്കുന്നതു നല്ലതെന്നു മോശെ പറകയും
ചെയ്തുവല്ലൊ. ഹാ സഹോദര! അവൻ നമ്മുടെ കൂട ഉണ്ടായാൽ നാം പതിനായിരം
വിരോധികളെ പേടിക്കേണ്ടാ. അവൻ ഇല്ലാതിരുന്നാലോ സഹായക്കാരും
നശിക്കും.

ഞാൻ പോരിൽ ഉണ്ടായിരുന്നു; ദൈവകരുണയാൽ ഇന്നുവരയും
ജീവിച്ചിരിക്കുന്നു എങ്കിലും, എന്റെ പൌരുഷത്തിൽ പ്രശംസിപ്പാൻ ഏതുമില്ല;
നാം അനർത്ഥമേശാത്ത ദിക്കിൽ എത്തിയില്ല, ആ വക ഒന്നും വരാതെ ഇരുന്നാൽ
കൊള്ളാം, എങ്കിലും സിംഹവും കരടിയും എന്നെ വിഴുങ്ങീട്ടില്ലായ്കകൊണ്ടു
യാതൊരു ചേലയില്ലാത്ത ഫിലിസ്തിയൻ വന്നാലും ദൈവം എന്നെ രക്ഷിക്കും
എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു ക്രിസ്തിയൻ പറഞ്ഞു.

അല്പവിശ്വാസി നീ എന്തൊരു കഷ്ടം
ദ്രവ്യവിശേഷം കവർച്ചയിൽ നഷ്ടം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/320&oldid=200022" എന്ന താളിൽനിന്ന് ശേഖരിച്ചത്