താൾ:33A11415.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 247

കഴിയുന്നതുമല്ല. ദാവീദ് ഗൊലിയാത്തെ ജയിച്ച പ്രകാരം ഒരു ശിശുവിന്നു
കഴിയുമൊ? കാളയുടെ ശക്തി കാരെളപ്പക്ഷിക്കും ഉണ്ടൊ? ചിലർ
ബലവാന്മാരാകുന്നു, മറ്റും ചിലർ ബലഹീനന്മാരത്രെ. ചിലർക്കും അധികം
മറ്റും ചിലർക്ക അല്പം വിശ്വാസം ഉണ്ടു. അല്പവിശ്വാസി വീരൻ അല്ല,
ബലഹീനൻ തന്നെ ആകകൊണ്ടു ആ പോരിൽ തോററുപോയി.

ആശാ: കൃപാധനി അവരോടു എത്തി എങ്കിൽ നന്നായിരുന്നു.

ക്രിസ്തി: കൃപാധനി തന്നെ ആയാലും പ്രയാസം ഉണ്ടു; താൻ തന്റെ
ആയുധാഭ്യാസം മറക്കാതെ, വാളോടുവാൾ എതിർത്താൽ അവരെ നന്നായി
തടുക്കും; എങ്കിലും ക്ഷീണഹൃദയനും ശങ്കാമയനും ഉൾപുക്കു പൊരുതാൻ
അവനെയും നിലത്തുതള്ളി വിട്ടു കളവാൻ സംഗതി ഉണ്ടാകും. എന്നാൽ
ഒരുത്തൻ വീണശേഷം, എന്തു നിർവ്വാഹം? കൃപാധനിയുടെ മുഖത്തിലെ
മുറിവുകളുടെ കലകൾ ഞാൻ പറഞ്ഞത് സത്യം എന്നു തെളിയിക്കുന്നു.
യുദ്ധകാലത്തിൽ താൻ ജീവിക്കും എന്ന ആശവിട്ടു പോയിരുന്നു. എന്നവൻ
ഒരിക്കൽ പറഞ്ഞപ്രകാരം ഞാൻ കേട്ടിരിക്കുന്നു. ആ പെരിങ്കള്ളന്മാരുടെ ഉപദ്രവം
നിമിത്തം ദാവീദ് എത്ര നിലവിളിച്ചു കരഞ്ഞുപോയി. ഹെമാനും ഹിഷ്കിയായും
തങ്ങളുടെ ആയുഷ്കാലത്തിൽ വീരന്മാരായിരുന്നു എങ്കിലും ഇവരോടു
പൊരുതുവാൻ ആവശ്യമായപ്പോൾ, വളരെ കഷ്ടിച്ചു അടി ഏല്ക്കയും ചെയ്തു.
അപോസ്തലന്മാരിൽ പ്രധാനനായ്തോന്നുന്ന പ്രേത്രു തന്നാൽ എന്തെല്ലാം കഴിയും
എന്നു ഒരിക്കൽ അറിവാൻവേണ്ടി പൊരുതപ്പോൾ, ഇവർ അവനെ ഒരു
പെൺകിടാവിനെപോലും പേടിക്കുമാറാക്കി.

അതുകൂടാതെ അവരുടെ പ്രഭു എപ്പോഴും വിളിപ്പാട്ടിൽ തന്നെ
ഇരിക്കകൊണ്ടു അവർ ക്ഷീണിച്ചാലും സഹായിപ്പാൻ വേഗം വരും. എന്നാൽ
അവനോടു അടുക്കുന്നവന്റെ വാൾ ചാട്ടുകുന്തം അസ്ത്രം വിൽ എന്നിവ
ഒന്നും ഏശുന്നില്ല, അവർ ഇരിമ്പിനെ വൈക്കോൽ പോലെയും ചെമ്പു
ചതുക്കമരത്തെ പോലെയും വിചാരിച്ചു അമ്പു അവനെ ഒടിക്കയില്ല;
കവിണയിലെ കല്ലുകൾ അവന്നു താളടിപോലെ ഇരിക്കുന്നു. കുന്തത്തിന്റെ
ഇളക്കത്തെ അവൻ പരിഹസിക്കുന്നു. (യോബ്.41, 26, 29) ഇങ്ങിനെയുള്ളവനെ
വിരോധിപ്പാൻ മാനുഷശക്തി മതിയാകുമൊ? ഒരാൾക്ക യോബിന്റെ കുതിര
കിട്ടി കയറി നല്ലവണ്ണം നടത്തുവാൻ ധൈര്യം ഉണ്ടെങ്കിൽ വലിയ കാര്യങ്ങളെ
ചെയ്വാൻ സംഗതി ഉണ്ടാകും സത്യം; അതെന്തിന്നു? ആ കുതിരയുടെ കഴുത്തു
ഇടിമുഴക്കം ധരിച്ചതു വെട്ടുകിളിയെപോലെ പേടിക്കുന്നില്ല, അതിന്റെ
മൂക്കിന്റെ പ്രതാപം ഭയങ്കരമാകുന്നു. താഴ്വരയിൽ അതിന്റെ കുളമ്പുകൾ
മാന്തുന്നു. അത് തന്റെ ശക്തിയോടെ പ്രസാദിച്ചു ആയുധക്കാരുടെ നേരെ
എതിർപ്പാനായി ഓടുന്നു; ഭീഷണിയിങ്കൽ പരിഹസിച്ചു ഭയപ്പെടാതെയും
വാളിൽനിന്നു പിന്മാറാതെയും ഇരിക്കുന്നു. അമ്പു പൂണിയും മിന്നുന്ന കുന്തവും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/319&oldid=200021" എന്ന താളിൽനിന്ന് ശേഖരിച്ചത്