താൾ:33A11415.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 233

അങ്ങിനെ അവർ ചില ദിവസം കൂടി സുഖേന കഴിച്ച ശേഷം,

ഹാ, വഴിപോക്കിർക്കഷ്ട തീരം
പളുങ്കൊഴുക്കം പോലിതാ!
വൃക്ഷാദിപൂമണം ഗംഭീരം
ഫലങ്ങൾ തിന്നോൻ നിറയാ;
ഈ ദിക്കിലെ നിമിത്തം വാങ്ങുവാൻ
തനിക്കാം സർവ്വം വില്ക്കും ബുദ്ധിമാൻ.

എന്നു പാടി, ഇതിനാൽ പ്രയാണം തീർന്നിട്ടില്ല എന്നവർ അറികകൊണ്ടു
യാത്രയാകുവാൻ നിശ്ചയിച്ചാറെ, ഭക്ഷിച്ചു കുടിച്ചു പുറപ്പെടുകയും ചെയ്തു.

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: അവർ അല്പം
നടന്നശേഷം, നദിയും വഴിയും പിരിഞ്ഞു, വഴിയും മഹാദുർഘടവും
പ്രയാണത്താൽ കാലുകൾ തേഞ്ഞതുമായിരിക്കകൊണ്ടു അവർ വളരെ ദുഃഖിച്ചു,
തങ്ങളുടെ ആത്മാവും വഴി നിമിത്തം ക്ഷീണിച്ചു പോയി. അവർ ഇങ്ങിനെ
നടന്ന സമയം വഴി നന്നായി എങ്കിൽ കൊള്ളായിരുന്നു എന്നു വിചാരിച്ചു
മുമ്പോട്ടു നോക്കിയപ്പോൾ, ഇടഭാഗത്തു ഒരു വയലും അതിലേക്ക് ചെല്ലുവാന്തക്ക
വേലിക്കടവഴിയും കണ്ടു. അതിന്റെ പേർ ഇടവയൽ എന്നു തന്നെ. അപ്പോൾ,
ക്രിസ്തിയൻ തന്റെ കൂട്ടുകാരനോടു: ഈ വയൽ നമ്മുടെ വഴിയോടു
ചേർന്നിരിക്കുന്നെങ്കിൽ നാം അതിലെ നടക്കാമല്ലൊ എന്നു ചൊല്ലി, കടായിക്കൽ
ചെന്നു നോക്കി വേലിയുടെ അപ്പുറം ഒർ ഇടവഴി നേർവ്വഴിക്ക് ചേരക്കണ്ടു;
ഞാൻ ആഗ്രഹിച്ചപ്രകാരമായി; സഹോദര! വാ നാം അവിടെ പോയി സുഖേന
നടക്കാം എന്നു പറഞ്ഞു.

ആശാ: ഇടവഴിയിൽ പോയാൽ നേർവ്വഴി തെറ്റി പോകുന്നില്ലയോ?

ക്രിസ്തി: അങ്ങിനെ ഒന്നും വരുന്നില്ല നേർവ്വഴി അടുത്തുണ്ടല്ലൊ.

എന്നു കേട്ടാറെ, ആശാമയനും സമ്മതിച്ചു ക്രിസ്തിയന്റെ പിന്നാലെ
വേലിക്കടായി കടന്നു. ഇടവഴിയിൽ എത്തിയാറെ, അവർ കാൽനോവ കൂടാതെ
നടന്നു മുമ്പോട്ടു നോക്കിയപ്പോൾ, അവരെപ്പോലെ നടക്കുന്ന വ്യർത്ഥപ്രമാണി
എന്നൊരുത്തന്നെ കണ്ടു: എടൊ ഇതു ഏതു വഴി? എന്നു വിളിച്ചു ചോദിച്ചാറെ,
വാനദ്വാരത്തിലേക്ക് പോകുന്ന വഴി തന്നെ എന്നു കേട്ട ശേഷം, ക്രിസ്തിയൻ
കണ്ടുവൊ? ഞാൻ പറഞ്ഞപ്രകാരം തന്നെ വഴി നല്ലതു എന്നു നിണക്ക് ഇപ്പോൾ
ബോധിച്ചുവോ? എന്നു പറഞ്ഞാറെ, അവർ അവന്റെ വഴിയെ നടന്നു
കൊണ്ടിരുന്നു. എങ്കിലും ഇതാ സൂര്യൻ അസ്തമിച്ചു ഇരുളും അധികമായ
ശേഷം, പിന്നാലെ ചെല്ലുന്നവർ മുമ്പിൽ നടന്നവനെ കാണ്മാൻ വഹിയാതെ
ഇരുന്നു.

മുമ്പിൽ നടന്ന വ്യർത്ഥപ്രമാണി വഴിയെ കാണായ്കകൊണ്ടു ആ
പ്രദേശത്തിന്റെ ഉടമക്കാരൻ വ്യർത്ഥപ്രശംസികളായ മൂഢന്മാരെ പിടിപ്പാൻ
വേണ്ടി വെട്ടിയുണ്ടാക്കിയൊരു അഗാധ കുഴിയിൽ വീണു കൈകാലുകളും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/305&oldid=200006" എന്ന താളിൽനിന്ന് ശേഖരിച്ചത്