താൾ:33A11415.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

232 സഞ്ചാരിയുടെ പ്രയാണം

തെറ്റിപ്പോയി എങ്കിലും, മറെറാരു ശിക്ഷാവിധിയിൽ അകപ്പെട്ടു നാം കണ്ട
പ്രകാരം ഉപ്പുതൂണായി തീർന്നു.

ആശാ: അവളെ പോലെ പാപം ചെയ്യാതിരിപ്പാൻ ഭയത്തിന്നായിട്ടും
പാപശങ്കയില്ലാത്തവർക്കു വരുന്ന നാശത്തിന്റെ അടയാളത്തിന്നായിട്ടും ഈ
ഓർമ്മ നമുക്കിരിക്കട്ടെ!! അപ്രകാരം തന്നെ കൊരാം, ദാഥാൻ, അബിരാം എന്നീ
മൂവരും അവരുടെ പാപത്തിൽ നശിച്ചു ഇരുനൂറ്റമ്പത് ആളുകളും
ഭയത്തിന്നായിട്ടു ദൃഷ്ടാന്തങ്ങളായി തീർന്നു എങ്കിലും, ദേമാ മുതലായവർ
അങ്ങു സൌഖ്യമായി നിന്നു ഈ സ്ത്രീക്കു മറിഞ്ഞു നോക്കിയതിനാൽ തന്നെ
പ്രാണച്ഛേദം വരുത്തിയ ധനത്തെ അന്വേഷിപ്പാൻ എങ്ങിനെ കഴിയും എന്നു
എനിക്ക് തിരിയുന്നില്ല അവർ കണ്ണു അല്പം തുറന്നെങ്കിൽ ഈ ഭയങ്കര
ദൃഷ്ടാന്തം കാണുമായിരുന്നു.

ക്രിസ്തി: അവരുടെ കാര്യം ഹൃദയകാഠിന്യത്തിന്റെ ഒരടയാളവും വളരെ
ആശ്ചര്യമുള്ളതുമാകുന്നു. അവർന്യായാധിപതിയുട മുമ്പിൽനിന്നും
കുലനിലത്തിൽനിന്നും മോഷണം ചെയ്യുന്നവരെ പോലെ തന്നെ ഏദൻ തോട്ടം
പോലെ എത്രയും വിശിഷ്ടരാജ്യത്തെ കർത്താവ് സദോമ്യർക്കു കൊടുത്തു
കാണിച്ച സ്നേഹത്തെ വിചാരിയാതെ അവന്റെ മുമ്പാകെ തന്നെ പാപം
ചെയ്തതുകൊണ്ടു അവർ എത്രയും വലിയ പാപികളായിരുന്നു എന്നു
പറഞ്ഞിട്ടുണ്ടു. ഇങ്ങിനെയുള്ള ദൃഷ്ടാന്തങ്ങളെ കണ്ടിട്ടും നിനയാതെ പാപം
ചെയ്യുന്നവർ എല്ലാവരിലും കഠിനമുള്ള ശിക്ഷാവിധിയിലകപ്പെടും നിശ്ചയം.

ആശാ: നീ പറഞ്ഞ വാക്കു സത്യം തന്നെ എങ്കിലും, നീയൊ
പ്രത്യേകമായി ഞാനൊ ഇങ്ങിനെ ഉള്ള ദൃഷ്ടാന്തങ്ങളായി തീരാഞ്ഞത്
എന്തൊരു കൃപ, ദൈവത്തെ സ്തുതിച്ചു ഭയപ്പെട്ടു എപ്പോഴും ലോത്തന്റെ ഭാര്യയെ
ഓർത്തുകൊൾവാൻ വളരെ സംഗതി ഉണ്ടല്ലൊ.

അനന്തരം അവർ യാത്രയായി എത്രയും നല്ലൊരു നദീതീരത്ത് എത്തി,
ആ നദിക്ക് ദാവീദരാജാവ് ദൈവനദി എന്നും യോഹനാൻ ജീവ വെള്ളത്തിന്റെ
പുഴ എന്നും പേർ വിളിച്ചിരിക്കുന്നു. അവരുടെ വഴി നദിയുടെ കരയിൽ കൂടി
തന്നെ ആകകൊണ്ടു ക്രിസ്തിയനും ആശാമയനും വളരെ സൌഖ്യമായി നടന്നു,
അതിലെ വെള്ളവും കുടിച്ചു ക്ഷീണതയും തീർത്തു, ഹൃദയസന്തോഷം
പ്രാപിക്കയും ചെയ്തു. ആ നദിയുടെ ഇരുപുറവും പൂത്തും കാച്ചും കൊണ്ടിരിക്കുന്ന
പല വിധ വൃക്ഷങ്ങളും ഉണ്ടു; അവറ്റിന്റെ ഇലകൾ യാത്രാകഷ്ടങ്ങളാൽ രക്തം
ദുഷിച്ചു പോയവർക്ക ദഹനക്കേടു മുതലായ ദീനങ്ങൾ വരാതിരിപ്പാൻ എത്രയും
വിശേഷമുള്ളതാകുന്നു. അവിടെ വർഷം മുഴുവനും തളിർത്തും പൂത്തും
കൊണ്ടിരിക്കുന്ന പൂങ്കാവിൽ ഉറങ്ങുവാൻ വിരോധമില്ല എന്നവർ
അറിഞ്ഞതുകൊണ്ടു കിടന്നുറങ്ങുകയും ചെയ്തു. രാവിലെ അവർ എഴുനീറ്റു
വൃക്ഷഫലം പറിച്ചു ഭക്ഷിച്ചു. പുഴയിലെ വെള്ളം കുടിച്ചാറെ, കിടന്നുറങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/304&oldid=200005" എന്ന താളിൽനിന്ന് ശേഖരിച്ചത്